പീരുമേടിന്റെ മനംകവര്‍ന്ന് ജോയ്‌സ് ജോര്‍ജ്
പീരുമേട്: കാര്‍ഷിക തോട്ടം ജനതയുടെ സമ്മിശ്ര ഭൂമികയായ പീരുമേടിന്റെ മനം കവര്‍ന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ് . തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ അലകടലായി ഉയര്‍ന്ന ആവേശ തിരതള്ളലില്‍ സ്വീകരണ കേന്ദ്രങ്ങള്‍ ജനനിബിഡമായി. വൈവിധ്യം നിറഞ്ഞ പരമ്പരാഗത ശൈലിയിലുള്ള സ്വീകരണം മുതല്‍ പുഷ്പാലംകൃതമായ പരിസ്ഥിതി സൗഹൃദമായ സ്വീകരണം വരെ ഉള്‍പ്പെടുന്നതായിരുന്നു പീരുമേട്ടിലെ സ്വീകരണ രീതി.
ഇന്നലത്തെ പര്യടന പരിപാടിയോടെ പീരുമേട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പൊതുപര്യടനം അവസാനിച്ചു. പരുമേടിന്റെ അതിര്‍ത്തി പ്രദേശമായ പെരുവന്താനത്ത് നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. രാവിലെ 7ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്‌കറിയ തോമസാണ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തത്. പെരുവന്താനം, കൊക്കയാര്‍, പീരുമേട് ഏലപ്പാറ പഞ്ചായത്തുകളിലായിരുന്നു ചൊവ്വാഴ്ചത്തെ പര്യടനം. വൈകിട്ട് 8ന് നാരകക്കുഴിയില്‍ സമാപിച്ചു. എല്‍.ഡി.എഫ് നേതാക്കളായ ഇ.എസ് ബിജിമോള്‍ എം.എല്‍.എ, പി.എസ് രാജന്‍, ആര്‍. തിലകന്‍, ജോസ് ഫിലിപ്പ്, ജോര്‍ജ് അഗസ്റ്റിന്‍, ആന്റണി ആലഞ്ചേരി, കെ.ടി ബിനു, എം.ജെ വാവച്ചന്‍, നിഷാന്ത് പി ചന്ദ്രന്‍ എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
ഇന്ന് ദേവികുളത്ത്
ചെറുതോണി : എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജ് ഇന്ന് ദേവികുളം മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ ഏഴിന് മുട്ടുകാട് നിന്നാണ് തുടക്കം. ബൈസണ്‍വാലി പഞ്ചായത്തിലെ പര്യടനത്തിനുശേഷം മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."