കോണ്‍ഗ്രസ് ബന്ധമെന്ന ഉമ്മാക്കി കാണിക്കരുത്: കാനം
തിരുവനന്തപുരം: കോണ്‍ഗ്രസ് ബന്ധമെന്ന ഉമ്മാക്കി കാണിച്ച് സി.പി.ഐയെ ഭയപ്പെടുത്തരുതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കൂടെച്ചേര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ മത്സരിച്ചവരുണ്ട്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ലോക്‌സഭാ സ്പീക്കറായവരും ഇവിടെയുണ്ട്.
തങ്ങളെ ടാറ്റയുടെ വക്താക്കളാക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമം വിലപ്പോവില്ല. മൂന്നാറിലെ ടാറ്റയുടെ ഭൂമി പ്രതിഫലം നല്‍കാതെ ഏറ്റെടുത്തതും അതിന് പ്രത്യേക നിയമം കൊണ്ടണ്ടുവന്നതും സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. 1971ല്‍ നാലാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിലാണ് കണ്ണന്‍ദേവന്‍ ഭൂമി ഏറ്റെടുക്കുന്നതിനു നിയമം കൊണ്ടണ്ടുവന്നത്. 1,37,000 ഏക്കര്‍ ഭൂമി നിയമപ്രകാരം ഏറ്റെടുത്തു. 1974ലെ ട്രൈബ്യൂണല്‍ വിധിപ്രകാരും 57,359 ഏക്കര്‍ ഭൂമി ടാറ്റയ്ക്കു തിരിച്ചുനല്‍കി. കണ്ണന്‍ദേവന്‍ കമ്പനിയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ അന്നും ഇന്നും എ.ഐ.ടി.യു.സി ആണെന്ന കാര്യം ആരും മറക്കരുത്. ടാറ്റയ്ക്ക് ഒരു സെന്റ് ഭൂമിയെങ്കിലും അധികമുണ്ടെണ്ടങ്കില്‍ അത് ഏറ്റെടുക്കണം. മാധ്യമങ്ങളില്‍ വന്നതുപോലെ സി.പി.ഐയില്‍ ന്യൂനപക്ഷത്തിന്റെ അഭിപ്രായമല്ല താന്‍ പറയുന്നത്. ഏകകണ്ഠമായ അഭിപ്രായം പരിഗണിച്ചാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്.
കൈയേറ്റം ഒഴിപ്പിക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ ശാരീരികമായോ മാനസികമായോ ആക്രമിക്കുന്ന നടപടികള്‍ പൊതുപ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടണ്ടാകാന്‍ പാടില്ല. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടികള്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറുന്നവര്‍ക്ക് ജയില്‍ശിക്ഷയടക്കം നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടണ്ട്. ഇത് നടപ്പാക്കാനുള്ള നിയമപരമായ ചുമതല ജില്ലാ കലക്ടര്‍ക്കാണ്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാത്ത ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാനും സുപ്രിംകോടതി വിധിയുണ്ടണ്ട്. വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയെന്നത് എല്‍.ഡി.എഫ് നയമാണ്. അതു നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തടസ്സപ്പെടുത്തരുത്. മുഖ്യധാരാ പാര്‍ട്ടികള്‍ കൈയേറ്റം ഒഴിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കണം. ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതോടൊപ്പം ഇതുസംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതിയും ട്രൈബ്യൂണലുകളും സ്ഥാപിക്കുന്നതിന് ആന്ധ്ര മോഡല്‍ നിയമനിര്‍മാണത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന് സംസ്ഥാന കൗണ്‍സില്‍ നിര്‍ദേശിച്ചതായും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."