ഹബീബുറഹ്മാന് അസീർ സോഷ്യൽ ഫോറം യാത്രയയപ്പ് നൽകി
അബഹ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ സോഷ്യൽ ഫോറം ജിസാൻ ബ്ലോക് കമ്മറ്റി വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാൻ വൈലിശ്ശേരിക്ക് അസീർ സെൻട്രൽ കമ്മറ്റി യാത്രയയപ്പ് നൽകി. കിഴക്കൻ സഊദിയിലെ ദമാമിൽ പ്രവാസം തുടങ്ങിയ ഹബീബ് ശേഷം പത്ത് വർഷത്തോളം റിയാദ് ഹെൽത്ത് മിനിസ്ട്രിയുടെ എന്ജിനീയറിങ് ആന്റ് ഡിസൈൻ ഡിപ്പാർട്ട്‌മെൻ്റിൽ ആയിരുന്നു. ഒന്നര വർഷം മുമ്പാണ് ജിസാനിൽ എത്തിയത്. സോഷ്യൽ ഫോറം റിയാദ് സെൻട്രൽ കമ്മറ്റി അംഗം, റിയാദ് മലയാളം ടോസ്റ്റ്‌മാസ്റ്റേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ്, റിയാദ് ചേലേമ്പ്ര കൂട്ടായ്‌മ സിക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
പ്രവാസത്തിനിടയിൽ സൈക്കോളജിക്കൽ കൗണ്സലിംഗ് ഡിപ്ലോമ പൂർത്തിയാക്കിയ ഹബീബ് കോവിഡ്19 ലോക്ഡൗൺ കാലത്ത് ആക്സസ് ഇന്ത്യ സഊദി ചാപ്റ്ററിന്റെ കീഴിൽ ടെലിഫോൺ കൗണ്സലിംഗിലൂടെ നിരവധി പേർക്ക് സാന്ത്വനം നൽകിയിട്ടുണ്ട്. അബഹയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് കോയ ചേലേമ്പ്ര ഉപഹാരം കൈമാറി. സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ഹനീഫ് ചലപ്പുറം, അബഹ ബ്ലോക് കമ്മറ്റി അംഗം അൻവർ താനൂർ എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."