അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുപ്രഭാതം ഫോട്ടോഗ്രാഫര്‍ എസ്.ശ്രീകാന്ത് അന്തരിച്ചു
തിരുവനന്തപുരം: സുപ്രഭാതം തിരുവനന്തപുരം ഫോട്ടോഗ്രാഫര്‍ ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകന്‍ എസ്. ശ്രീകാന്ത്(32) അന്തരിച്ചു.
വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂലൈ 31 രാത്രി പതിനൊന്ന് മണിയോടെ പള്ളിമുക്ക് കുമാരപുരം റോഡില്‍ ആയിരുന്നു അപകടം.
സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. തലക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീകാന്ത് കഴിഞ്ഞ ആറു ദിവസമായി അബോധാവസ്ഥയിലായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. നാലു വര്‍ഷമായി സുപ്രഭാതത്തില്‍ ഫോട്ടോ ഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തേ മംഗളത്തിലും ജോലി ചെയ്തിട്ടുണ്ട്. 2014ല്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്നാണ് ഫോട്ടോ ജേണലിസം കോഴ്സ് പൂര്‍ത്തിയാക്കിയത്.
ഭാര്യ: രമ്യ(കുടുംബശ്രീ താല്‍ക്കാലിക ജീവനക്കാരി),
മകന്‍: അങ്കിത്. സഹോദരി: ശ്രീകുമാരി. ശ്രീകാന്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സുപ്രഭാതം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ്
ജിഫ്രി മുത്തുക്കോയ തങ്ങളും അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."