കല്യാണത്തിന് ഇറച്ചിയില്ല, കല്യാണച്ചെക്കന് പിന്മാറി; മറ്റൊരു ചെറുക്കനെ കണ്ടെത്തി മണവാട്ടി
മുസഫര്‍നഗര്‍(യുപി): ഇറച്ചി വിളമ്പാത്തതിന്റെ പേരില്‍ മുടങ്ങിയ കല്യാണങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ കുലേദ് ഗ്രമത്തിലാണ് സംഭവം.വിവാഹത്തിനെത്തിയ വരന്റെ ആളുകള്‍ പന്തിയില്‍ സസ്യാഹാരം മാത്രം വിളമ്പിയതു കണ്ട് വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
സംഭവം ചില്ലറ കശപിശക്കും വഴി വെച്ചു. പിന്നീട് പൊലിസും പഞ്ചായത്തും ഇടപെട്ട് വരന്റെ ആളുകളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. വരന് വിവാഹത്തിന് ഒരുങ്ങിയെങ്കിലും നിസാര കാര്യത്തിന് തന്നെ ഉപേക്ഷിക്കാനൊരുങ്ങിയ വരനെ വധു വേണ്ടെന്നു വെച്ചു. രണ്ടു മാസം മുമ്പ് നിശ്ചയിച്ച വിവാഹമായിട്ടും വരന് തന്നെ ഉപേക്ഷിക്കാനൊരുങ്ങി. സ്ത്രീധനമടക്കം എല്ലാം അവര്‍ക്കു നല്‍കിയതാണ്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതാണ്. ഇയാളെ എങ്ങിനെ വിശ്വസിക്കും. വധു പ്രതികരിച്ചു.
ഏതായാലും പെണ്ണിന്റെ കല്യാണം അന്നു തന്നെ നടന്നു. ചടങ്ങിനെത്തിയ മറ്റൊരാള്‍ ഇവരെ സ്വീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."