കാറ്റും മഴയും ശക്തം; വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു
വെള്ളറട: കഴിഞ്ഞദിവസം രാത്രി ശക്തമായ മഴക്കൊപ്പം വീശിയടിച്ച ചുഴലി കാറ്റില്‍കോവില്ലൂര്‍ ക്രൈസ്റ്റ് ഭവനില്‍ ദലിത് വീട്ടമ്മ ലീല(42) വീടിന്റ മേല്‍ക്കൂര കാറ്റില്‍ പറന്നു. വീട് തകര്‍ച്ചയുടെ വക്കില്‍ ചുമരുകള്‍ പിളര്‍ന്നു. രാത്രിയില്‍ പെയ്ത മഴവെള്ളം വീട്ടിനുള്ളില്‍ കെട്ടി നിന്ന് സാധന സാമഗ്രികള്‍ നശിച്ചു. 15 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയശേഷം വീട്ടമ്മയും രണ്ട്മക്കളും ഈ കുടുസു വീട്ടിലാണ് താമസം.
നിര്‍ധന കുടുംബത്തിന് കലക്ടര്‍ മൂന്ന്തലണ വീട് നിര്‍മിക്കുന്നതിന് തുകഅനുവദിക്കുന്നതിന് പഞ്ചായത്തിന് നിര്‍ദേശം നല്‍കിയെങ്കിലും പഞ്ചായത്ത് നിഷേധ നിലപാട് സ്വീകരിച്ചതായി പരാതിയുണ്ട്. നല്ലവീടും ഏക്കര്‍ കണക്കിന് വസ്തുവുമുള്ളവര്‍ക്ക് വീണ്ടും വീട് നിര്‍മാണത്തിന് തുക അനുവദിക്കുന്ന വെള്ളറട പഞ്ചായത്ത് ദലിത് നിര്‍ധന കുടുംബത്തോട് കാണിക്കുന്ന നിഷേധ നിലപാടിനെതിരേ പ്രതിഷേതം ശക്തമായിട്ടുണ്ട്. ഇന്നലെ വീട് തകര്‍ന്നുവെന്ന് കാണിച്ച് വില്ലേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ വീശിയടിച്ച ചുഴലികാറ്റില്‍ ആനപ്പാറ വെള്ളാര്‍ റോഡില്‍ വൈദ്യുതി ലൈനിന്റെ പൂറത്ത് മരം കടപുഴകിവീണ് മൂന്ന് വൈദ്യുതി തൂണുകള്‍ റോഡിന് കുറുകേ പതിച്ചു.
കാക്കതൂക്കിയില്‍ റോഡില്‍ തേക്ക് മരം കടപുഴകി വീണു ഏറേനേരം ഗതാഗത തടസമുണ്ടായി. പ്രദേശത്ത് കാറ്റിലും മഴയിലും വ്യാപകമായി കൃഷികള്‍ നശിച്ചിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും കോവില്ലൂര്‍ ക്രൈസ്റ്റ് നിവാസില്‍ ലീല(42)യുടെ വീടിന്റ മേല്‍ക്കൂര കാറ്റില്‍ പറന്നനിലയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."