HOME
DETAILS
MAL
നിരാഹാര സമരം തുടരുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തക രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി
backup
April 29 2017 | 05:04 AM
മൂന്നാര്‍: മൂന്നാറില്‍ സമരം നടത്തുന്ന പൊമ്പിളെ ഒരുമൈ പ്രവര്‍ത്തക രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
രാവിലെ വൈദ്യസംഘം മൂവരെയും പരിശോധനക്ക് വിധേയമാക്കിയിരുന്നു. നിരാഹാരമിരിക്കുന്ന ഗോമതി, കൗസല്യ എന്നിവരുടെയും ആരോഗ്യനില തൃപ്തികരമല്ലെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട്. നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് മെഡിക്കല്‍ സംഘം ഇവരോട് ആവശ്യപ്പെട്ടു. എന്നാല്‍ സമരം തുടരുമെന്ന നിലപാടിലാണ് മൂവരും.
സമരം ഏഴാം ദിനത്തിലേക്കും നിരാഹാര സമരം അഞ്ചാം ദിനത്തിലേക്കും കടന്നു. സമരത്തിന് വിവിധ സംഘടനകള്‍ പിന്തുണയറിയിച്ച് രംഗത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."