HOME
DETAILS
MAL
നിയമനം വൈകുന്നതില്‍ സെന്‍കുമാറിന് അതൃപ്തി
backup
April 29 2017 | 05:04 AM
തിരുവന്തപുരം: സുപ്രിംകോടതിയില്‍ അനുകൂല വിധിയുണ്ടായിട്ടും തന്നെ ഡി.ജി.പി സ്ഥാനത്ത് പുനര്‍നിയമിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തിയറിയിച്ച് ടി.പി സെന്‍കുമാര്‍. തീരുമാനം എടുക്കാന്‍ വൈകുന്നതിന്റെ കാരണം അറിയില്ല.
ഉചിതമായ സമയത്ത് ഉചിതമായത് ചെയ്യും. ഭാവികാര്യങ്ങള്‍ വക്കീലുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സെന്‍കുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
അതേ സമയം, സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍കുമാര്‍ തിങ്കളാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തിങ്കളാഴ്ച്ച സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹരജി നല്‍കുമെന്നാണ് വിവരം.
നേരത്തെ ടി.പി സെന്‍കുമാറിന് അനുകൂലമായി വന്ന സുപ്രിംകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വെയുടെ നിയമോപദേശം തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."