HOME
DETAILS
MAL
വംശീയാധിക്ഷേപം: സെറീനയോട് നസ്റ്റാസെ മാപ്പു പറഞ്ഞു
backup
April 29 2017 | 06:04 AM
ലണ്ടന്‍: ടെന്നീസ് താരം സെറീന വില്യംസിന്റെ പിറക്കാന്‍ പോകുന്ന കുഞ്ഞിനെതിരെ വംശീയാധിക്ഷേപം നടത്തിയ മുന്‍ ലോക ഒന്നാം നമ്പര്‍ താരം മാപ്പു പറഞ്ഞു. കുഞ്ഞിനെതിരായ പരാമര്‍ശം അബദ്ധവശാല്‍ സംഭവിച്ചതാണെന്ന് അദ്ദേഹം പ്രതികരിച്ചു. ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് സെറീന. ഈ നിലയിലെത്തിച്ചേരാന്‍ അവര്‍ ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളക്കാരനും കറുത്തവര്‍ഗക്കാരിക്കുമുണ്ടാവുന്ന കുഞ്ഞ് എങ്ങിനെയിരിക്കുമെന്ന അര്‍ഥത്തില്‍ പാലും ചോക്ലേറ്റും ചേര്‍ന്നാല്‍ എന്തു സംഭവിക്കമെന്നായിരുന്നു നെസ്റ്റാസെയുടെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."