'എനിക്ക് ഉണ്ണിത്താനെ കാണണം, ഇപ്പൊ കാണണം': കുട്ടി കരഞ്ഞ് വാശിപിടിച്ചപ്പോള്‍ സംഭവിച്ചത്- വീഡിയോ
കാസര്‍കോട്: യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെ കാണണമെന്ന് വാശി പിടിച്ച് കരയുന്ന കുട്ടിയുടെ വീഡിയോ വൈറലാവുന്നു. തൃക്കരിപ്പൂര്‍ പടന്നയിലെ നിസാമിന്റെ മകന് സുബ്ഹാനാണ് ഉണ്ണിത്താനെ കാണണമെന്ന് പറഞ്ഞ് കരയുന്നത്.
എന്താ വേണ്ടതെന്ന് നിസാം ചോദിക്കുമ്പോള്‍, എനിക്ക് ഉണ്ണിത്താനെ കാണണമെന്ന് കുട്ടി പറയുന്നു. മിഠായി വേണോ, ചോക്ലേറ്റ് വേണോ എന്ന് ചോദിച്ചിട്ടും കുട്ടി വീണില്ല. ഉണ്ണിത്താനെ കാണണമെന്ന ഒറ്റ വാശിയാണ് കുട്ടിക്ക്. ഉണ്ണിത്താനെ മാത്രം മതിയോ, രാഹുല്‍ ഗാന്ധിയെ ഒന്നും കാണണ്ടേയെന്നു ചോദിക്കുമ്പോഴും ഉണ്ണിത്താനെ കണ്ടാല്‍ മതിയെന്നായി കുട്ടി.
വീഡിയോ രാജ്മോഹന്‍ ഉണ്ണിത്താന്റെ കൈകളിലെത്തി. ഇതോടെ, കുട്ടിയെ നേരിട്ട് കാണണമെന്ന ആഗ്രഹവുമായി. ഇരുവരും അങ്ങോട്ടുമിട്ടോങ്ങും മുത്തവും വച്ച് സന്തോഷം പങ്കുവച്ചു. ഇതിന്റെ വീഡിയോ ഉണ്ണിത്താന് തന്നെ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."