HOME
DETAILS

ശക്തമായ തിരയടിയില്‍ പാലം തകര്‍ന്നു: ബാര്‍ജില്‍ അകപ്പെട്ട തൊഴിലാളികളെ കരക്കെത്തിക്കാനായില്ല

  
backup
July 18 2018 | 03:07 AM

%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%af%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82

 

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ നിര്‍മാണ പ്രദേശത്തെ ശക്തമായ തിരയടിയില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് ബാര്‍ജില്‍ അകപ്പെട്ട തൊഴിലാളികളെ ഇന്നലെയും കരക്കെത്തിക്കാനായില്ല.
ആഞ്ഞടിക്കുന്ന തിരമാലകള്‍ കാരണം ജീവനക്കാരെ കരക്കെത്തിക്കാനുള്ള രക്ഷാ ബോട്ടുകള്‍ കടലിലിറക്കാനായില്ല. ബാര്‍ജില്‍ സുരക്ഷിതരായിരിക്കുന്ന തൊഴിലാളികളെ തീരത്തെത്തിക്കാനുള്ള ശ്രമം ഇന്നുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ആഞ്ഞടിച്ച തിരയില്‍ പൈലിങിനുള്ള ജെ.യു.വി ബാര്‍ജുമായി ബന്ധിപ്പിച്ചിരുന്ന ഉരുക്ക് പ്ലാറ്റ്‌ഫോം തകര്‍ന്നതോടെയാണ് പത്തോളം തൊഴിലാളികള്‍ ഒറ്റപ്പെട്ടത്. മീറ്ററുകളോളം ഉയര്‍ന്നു പൊങ്ങുന്ന തിരമാലകളും തിരക്കുഴികളും ഇവിടെ ഉള്ളതിനാല്‍ ബാര്‍ജിന് സമീപം മാറ്റ് ബോട്ടുകള്‍ അടുപ്പിക്കാന്‍ ശ്രമിക്കുന്നത് അപകടം വരുത്തുമെന്നാണ് വിലയിരുത്തലെന്നും തിരമാലകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നത് കണക്കിലെടുത്ത് നിര്‍മാണമേഖലയില്‍ കര്‍ശന സുരക്ഷയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.
മഴയുടെ ശക്തി കുറഞ്ഞെങ്കിലും കരയിലേക്ക് വിശിയടിക്കുന്ന തിരമാലകള്‍ വിഴിഞ്ഞം മത്സ്യ ബന്ധന തുറമുഖ വാര്‍ഫിനും സൗന്ദര്യവല്‍ക്കരണം നടത്തിയ നടപ്പാതകള്‍ക്കുംനാശ നഷ്ടങ്ങള്‍ വരുത്തി. വാര്‍ഫിന്റെ സുരക്ഷക്കായി ഒരുക്കിയ കൂറ്റന്‍ പുലിമുട്ടുകള്‍ താണ്ടിയെത്തിയ കടല്‍ വെള്ളം പുതിയ വാര്‍ഫില്‍ വലിയ കുഴികള്‍ രൂപപ്പെടുത്തി. കോണ്‍ക്രീറ്റ് പ്ലാറ്റ്‌ഫോമിനും നാസനഷ്ടങ്ങള്‍ വരുത്തി സന്ദര്‍ശകര്‍ ഏറെ എത്തുന്ന ഹാര്‍ബര്‍ റോഡിലേക്ക് വീശിക്കയറിയ തിരമാലകള്‍ റോഡിന്റെ വശങ്ങളെയും തകര്‍ത്തു. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി പാകിയ തറയോടുകള്‍ തിരയില്‍ ഒലിച്ച് പോയി.
റോഡില്‍ രൂപപ്പെട്ട വലിയ കുഴി അപകടഭീഷണി ഉയര്‍ത്തുകയാണ്. അപകടാവസ്ഥയറിയാതെ പാറക്കൂട്ടങ്ങളില്‍ ഇറങ്ങിയ നിരവധി പേരുടെ ജീവനപഹരിച്ച സ്ഥലത്തെ് സ്ഥാപിച്ചിരുന്ന സുരക്ഷാവേലികളും തകര്‍ന്നു വീണതോടെ എപ്പോഴും സന്ദര്‍ശകര്‍ എത്തുന്ന ഇവിടെ ഏത് നിമിഷവും അപകടമുണ്ടാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  23 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  4 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  4 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago