പാലക്കാട് കണ്ണാടിയിലെ അപകടത്തില്‍ ദുരൂഹത
പാലക്കാട്: ദേശീയപാത കണ്ണാടിയില്‍ ഇന്നു രാവിലെയുണ്ടായ അപകടത്തില്‍ ദുരൂഹത. കോയമ്പത്തൂരില്‍ നിന്നും തൃശൂരിലേയ്ക്ക് വന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചുകയറി അമ്മയും കുഞ്ഞുമാണ് മരിച്ചത്. കോയമ്പത്തൂരിലെ താമസക്കാരും ഇരിങ്ങാലക്കുട സ്വദേശികളുമായ വിനുപ്രിയ, മകള്‍ നീതു (5) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് സയന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരന്‍ കൊലചെയ്യപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് സയന്‍. ഈ കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്ത് നടന്ന മറ്റൊരു അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കേസിലെ രണ്ടു പ്രതികള്‍ക്കും അപകടം സംഭവിച്ചതാണ് സംഭവത്തില്‍ ദുരൂഹതയേറ്റുന്നത്. സയന്‍ അതീവ ഗുരുതരാവസ്ഥയിലാണ്. കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ ക്കാരന്‍ കൊല്ലപ്പെട്ട കേസി പ്രതികളായ കനകരാജിനേയും സയനേയും അറസ്റ്റു ചെയ്ത ശേഷം ഗൂഡല്ലൂര്‍ പൊലിസ് വിട്ടയയ്ക്കുകയായിരുന്നു. പൊലിസിന്റെ ഈ വീഴ്ച മനപൂര്‍വമാണോ എന്ന സംശയവും ഉയരുന്നുണ്ട്. തുടര്‍ന്നാണ് രണ്ടു പേര്‍ക്കും അപകടമുണ്ടായിരിക്കുന്നത്.
ഇന്നു രാവിലെ ആറരയ്ക്കായിരുന്നു പാലക്കാട്ട് അപകടമുണ്ടായത്. കോയമ്പത്തൂരില്‍ നിന്നും തൃശൂര്‍ ഭാഗത്തേയ്ക്ക് വന്ന സയനും കുടുംബവും സഞ്ചരിച്ച കാര്‍ പൂര്‍ണ്ണമായും ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് കാര്‍ ലോറിക്കടിയി നിന്നും വലിച്ചെടുത്ത് യാത്രക്കാരെ പുറത്തെത്തിച്ചത്.
അമ്പതുകാരനായ ഓം ബഹദൂര്‍ താപ്പയാണ് ജയലളിതയുടെ എസ്റ്റേറ്റില്‍ കഴിഞ്ഞ 24 ാം തിയ്യതി കൊല്ലപ്പെട്ടത്. കൃഷ്ണ ബഹദൂര്‍ താപ്പ എന്ന മറ്റൊരു കാവല്‍ക്കാരന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുവരും നേപ്പാളില്‍ നിന്നുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."