ഇരവിപുരത്തും പരിസരത്തും ഭീതിവിതച്ച മോഷ്ടാവിനെ പരവൂര്‍ പൊലിസ് പിടികൂടി
കൊല്ലം: മാസങ്ങളായി സിറ്റി പൊലിസിനെ കബളിപ്പിച്ച് ഇരവിപുരത്തും പരവൂരും പരിസര പ്രദേശങ്ങളിലും സ്ത്രീകളെ ഉപദ്രവിച്ചു മോഷണം നടത്തി കൊണ്ടിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പരവൂര്‍ പൊലിസിന്റെ പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ ആക്കോലില്‍ കുന്നല്‍ തെക്കതില്‍ വീട്ടില്‍ മുരുകന് മകന് അപ്പു എന്നു വിളിക്കുന്ന അഭിജിത്ത് ആണ് പിടിയിലായത്.
ഇയാള്‍ കുറച്ചു നാളുകളായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തി സ്ത്രീകളെ ഉപദ്രവിച്ചു രാത്രി കാലങ്ങളില്‍ മോഷണം നടത്തി വിഹരിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന ജില്ലാ പൊലിസ് മേധാവി പി.കെ മധുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ജില്ലയിലെ ഇന്‍സ്പെക്ടര്‍മാരെ ഉള്‍പ്പെടുത്തി രാത്രികാലങ്ങളില്‍ ഈ മേഖലകളില്‍ അഡീഷണല്‍ പെട്രോളിങ് സംവിധാനം ഏര്‍പ്പെടുത്തി നിരീക്ഷണം നടത്തി വരികയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എ.സി.പി സുരേഷ് കുമാറിന്റെ നിര്‍ദേശാനുസരണം പരവൂര്‍ സി.ഐ അജിത്ത് കുമാര്‍, എസ്.ഐ കെ.പി ജോയിക്കുട്ടി, എസ്.സി.പി.ഒ അനില്‍ കുമാര്‍, സി.പി.ഒ അനില്‍ കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് അഭിജിത്തിനെ അറസ്റ്റ് ചെയ്തത്.
എസ്.ഐ. എം.കെ. പ്രശാന്ത് കുമാര്‍, ബിപിന്‍ പ്രകാശ്, അനില്‍ കുമാര്‍, എ.എസ്.ഐ. രാജേഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതിയെ പിടികൂടിയ പരവൂര്‍ പൊലിസിന്റെ നടപടിയെ ജില്ലാ പൊലിസ് മേധാവി അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."