അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി പാവിട്ടപ്പുറം എ.പി.ജെ കോളനി
ചങ്ങരംകുളം: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന പാവിട്ടപ്പുറം എ.പി.ജെ നഗര്‍ കോളനി പകര്പ്പവ്യാധി ഭീഷണിയില്‍. ഒരു ചുമരിന്റെ ഇരുപുറത്തായി സ്ഥിതി ചെയ്യുന്ന വീടുകളില്‍ താമസിക്കുന്ന കോളനിവാസികള്‍ക്ക് എല്ലാവര്‍ക്കുമായി ആകെയുള്ളത് ഒരു കിണര്‍ മാത്രമാണ്.
ഇടുങ്ങിയ ശൗചാലയങ്ങളാണ് ഓരോ വീടിനുമുള്ളത്. മലിനജലം ഒഴുക്കിക്കളയാനോ ഗാര്‍ഹിക മാലിന്യങ്ങള്‍ തള്ളാനോ ഇടമില്ലാത്ത അവസ്ഥയിലാണ് പ്രദേശം.
നിലവില്‍ മലിനജലം ചെറിയ കുഴിയിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. എന്നാല്‍ വര്‍ഷക്കാലമായതിനാല്‍ മലിനജലം കുഴിയില്‍ തന്നെ കെട്ടികിടക്കുന്നത് ഭീഷണിയുയര്‍ത്തുന്നുണ്ട്. മഴ പെയ്താല്‍ മലിന ജലം മറ്റുവീടുകളിലേക്ക് ഒഴുകുന്നതും മുപ്പതോളം കുടുബങ്ങള്‍ താമസിക്കുന്ന ഇവിടെ സ്ഥിതി കൂടുതല്‍ ദയനീയമാക്കുന്നു. മിക്കവീടുകളും ചോര്‍ന്നൊലിക്കുന്നുണ്ട്. വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമവും ഇവിടെ രൂക്ഷമാണ്.
അധികൃതരുടേയും ജനപ്രതിനിധികളുടേയും ഭാഗത്തുനിന്നു യാതൊരു പരിഗണനയോ ശ്രദ്ധയോ ലഭിക്കാത്തതാണ് ഈ കോളനി പരിതാപകരമായ അവസ്ഥയില്‍ തുടരുന്നതിന് കാരണമെന്ന ആക്ഷേപം ശക്തമാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."