HOME
DETAILS
MAL
സെന്‍കുമാര്‍ സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്കി
backup
April 29 2017 | 07:04 AM
ന്യൂഡല്‍ഹി: സംസ്ഥാന പൊലിസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് ഡി.ജി.പി ടി.പി സെന്‍കുമാര്‍ സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്കി.
ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് എതിരെയാണ് ഹരജി. പൊലിസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമിച്ചത് നളിനി നെറ്റോയാണെന്നും സ്ഥാനം തിരിച്ച് നല്കാതിരിക്കാന് അവര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഹരജിയില്‍ ആരോപിക്കുന്നു.
പൊലിസ് മേധാവി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കി അദ്ദേഹത്തെ പൊലിസ് മേധാവിയാക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ 24ന് ഈ ഉത്തരവ് വന്നിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെതിരെയാണ് സെന്‍കുമാര്‍ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."