HOME
DETAILS
MAL
പൊമ്പിളൈ ഒരുമൈ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
backup
April 29 2017 | 09:04 AM
മൂന്നാര്‍:വൈദ്യുതിമന്ത്രി എം.എം.മണി രാജി വെക്കണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ നിരാഹാര സമരം തുടരുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. ഗോമതിയേയും കൗസല്യയേയുമാണ് നീക്കിയത്. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി.
സമരക്കാരുടെ ആരോഗ്യനില തീര്‍ത്തും മോശമായെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണ് പൊലിസ് നടപടി.
സമരത്തിലായിരുന്ന രാജേശ്വരിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സമരക്കാരുടെ സമ്മതത്തോടെ നേരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."