ഓണത്തിന് സ്ത്രീ കൂട്ടായ്മയില്‍ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി
പൂക്കോട്ടുംപാടം: ഓണത്തിനു വിഷമില്ലാത്ത പച്ചക്കറിക്കായി സ്ത്രീ കൂട്ടായ്മയില്‍ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. രണ്ടാം വാര്‍ഡിലെ ഉറവന്‍ കുണ്ടിലെ മൂന്ന് ഏക്കര്‍ ഭൂമിയിലും, 12ാം വാര്‍ഡില്‍ പൂക്കോട്ടുംപാടം ആനന്ദ് നഗറിനു സമീപം രണ്ടു ഏക്കര്‍ കരഭൂമിയിലുമാണ് ജൈവ പച്ചക്കറി കൃഷിക്കു തുടക്കം കുറിച്ചത്. പത്തു സ്ത്രീകളടങ്ങിയ സംഘങ്ങളാണ് അമരമ്പലം കൃഷി ഓഫീസര്‍ ലിജു അബ്രഹാമിന്റെ മേല്‍ നോട്ടത്തില്‍ കൃഷിയിറക്കിയത്. വെണ്ട, പയര്‍, കയ്പ്പ, മത്തന്‍, വെള്ളരി, കുമ്പളം, ചെരങ്ങ, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് വിളവിറക്കിയിരിക്കുന്നത്. 45 ദിവസം കൊണ്ട് വിളവെടുപ്പ് പ്രതീക്ഷിക്കുന്ന പച്ചക്കറികള്‍ പഞ്ചായത്തിന്റെ ഓണ വിപണി വഴി വില്‍പ്പന നടത്തും. ഉറവന്‍ കുണ്ടില്‍ അനിത, ചന്ദ്രിക, ആത്തിക്ക, നളിനി, കമലാക്ഷി തുടങ്ങിയവരും, ആനന്ദ് നഗറില്‍ ശോഭന, വിനീത, ശാന്ത, രജ്ഞു, സീന, റംലത്ത്, കുഞ്ഞി തുടങ്ങിയവരുമാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ലിജു അബ്രഹാം പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് പി.വി സതീശന്, പഞ്ചായത്ത് അംഗങ്ങളായ ഗംഗാദേവി ശ്രീരാഗം, ടി.ശിവദാസന്‍, ശോഭന, പി.എം ബിജുമോന്, ഒ.ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."