HOME
DETAILS

മഴക്കെടുതികള്‍ക്ക് അറുതിയില്ല

  
backup
July 18 2018 | 03:07 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%b1%e0%b5%81%e0%b4%a4

 

 

കൊല്ലം: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തില്‍ തന്നെ. ഇന്നലെ മഴയ്ക്ക് ചെറിയ ശമനം ഉണ്ടായെങ്കിലും പ്രദേശങ്ങളില്‍ നിന്ന വെള്ളം വലിയാത്തത് വീട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു.
സാംക്രമിക രോഗ ഭീതിയിലാണ് താഴ്ന്ന പ്രദേശങ്ങള്‍ മിക്കവയും. ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ നിരവധി കുടുംബങ്ങളാണ് അഭയം പ്രാപിച്ചിരിക്കുന്നത്. കടല്‍ ക്ഷോഭം രൂക്ഷമായ പ്രദേശങ്ങളിലെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഈ പ്രദേശങ്ങളില്‍ നിന്ന കുടുംബങ്ങളെ ഒഴിപ്പിച്ചതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ റിപ്പോട്ട് ചെയ്തിട്ടില്ല. നഗരത്തിലെ ചില പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിലാണ്. കനത്ത മഴിയില്‍ കടപ്പാക്കട പീപ്പിള്‍സ് നഗര്‍ 122ല്‍ തോമസിന്റെ വീട് തകര്‍ന്നു.

മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു

ചവറ: ചവറയുടെ വിവിധ പ്രദേശങ്ങളില്‍ നാശം വിതച്ച മഴയില്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. തിങ്കഴാള്ച രാത്രി തുടങ്ങിയ മഴയില്‍ ദേശീയപാതയിലും ഇടറോഡുകളിലേക്കും വലിയ വൃക്ഷങ്ങള്‍ വീണാണ് ഗതാഗതം നിലച്ചത്. തിങ്കഴാള്ച രാത്രിയില്‍ പല സ്ഥലത്തും മരങ്ങള്‍ വീണിരുന്നു. ശങ്കരമംഗലത്ത് ബ്ലോക്കോഫിസ് സമീപത്തെ മാവ് വൈദ്യുതി കമ്പികളില്‍ വീണ് വൈദ്യുത ബന്ധം നിലച്ചു. പന്മന പുത്തന്‍ചന്ത എ.ടി.എമ്മിന് സമീപം മരം വീണ് മുക്കാല്‍ മണിക്കൂറോളം ചവറ-ശാസ്താംകോട്ട റോഡിലെ ഗതാഗതം നിലച്ചു. ഇടപ്പളളിക്കോട്ട പന്മന ആശ്രമം റോഡിലേക്ക് മരം വീണു. ദേശീയപാതയില്‍ കന്നേറ്റി പുത്തേത്ത് ജങ്ഷനില്‍ മരം വീണ് അരമണിക്കൂറോളം ഗതാഗതം നിലച്ചു.
ചൊവാഴ്ച പുലര്‍ച്ചെ നല്ലേഴ്ത്ത് മുക്കില്‍ ദേശീയപാതയിലേക്ക് മരം വീണു. ചവറ കുരിശൂംമൂട്ടില്‍ പുലത്തറവീട്ടിലെ സുധാകരന്റെ പുരയിടത്തിലെ തേക്ക് സമീപവാസികളുടെ പുരയിടത്തിലെ തെങ്ങിലും പൈന്‍ മരത്തിലും വീണു. തേക്കിന്റെ വീഴ്ചയുടെ ആഘാതത്തില്‍ തെങ്ങ് വീണ് നിര്‍ത്തിയിട്ടിരുന്ന ടെമ്പോ വാനിന്റെ മുകള്‍ ഭാഗത്തേക്ക് വീണ് വാഹനത്തിന് ഭാഗീകമായി കേട് പാടുകള്‍ സംഭവിച്ചു. തെങ്ങിനോടൊപ്പം പൈന്‍മരം വൈദ്യുത കമ്പിയിലേക്ക് വീണ് വൈദ്യുത ബന്ധവും നിലച്ചു. വലിയത്ത് മുക്കില്‍ തെങ്ങ് വൈദ്യുത കമ്പിലിയേക്ക് വീണു.
ഇടപ്പളളിക്കോട്ട പൊന്‍വയല്‍ ഓഡിറ്റോറിയത്തിന് പടിഞ്ഞാറ് വശത്തെ മരം വൈദ്യുത തൂണിലേക്ക് വീണ് തൂണ് ഒടിഞ്ഞ് വീണു. ഇവിടെയെല്ലാം ചവറ അഗ്‌നി സുരക്ഷ സേനാഗങ്ങളെത്തി വീണ മരങ്ങള്‍ മുറിച്ച് മാറ്റിയാണ് പലയിടത്തും ഗതാഗതവും വൈദ്യുത ബന്ധവും പുനഃസ്ഥാപിച്ചത്. ചവറയുടെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളളക്കെട്ടിലായി മാറിയിരിക്കുന്നവസ്ഥയാണ്


താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍

കരുനാഗപ്പള്ളി: രണ്ട് ദിവസമായി പെയ്യുന്ന തോരാമഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായ്. ദേശീയപാതയേരത്ത് നിന്ന നിരവധി പാഴ്മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധവും തകരറിലായി. തഴവ, തൊടിയൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഒട്ടുമിക്ക വീടുകളും വെള്ളകെട്ടിലായി. പാറ്റോലിതോട്. ടി.എസ് കനാല്‍, പള്ളിക്കലാറും, കരകവിഞ്ഞൊഴുകി. താഴ്ന്നപ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ ആയതോടെ ജനജീവിതം ദുസഹമായി. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.
ഗ്രാമീണ റോഡുകള്‍ മിക്കതും വെള്ളത്തിനടിലാണ്. കൃഷിയിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കൃഷി വ്യാപകമായി നശിച്ചു. ആലപ്പാട് പഞ്ചായത്തില്‍ രൂക്ഷമായ കടലാക്രമണം മൂലം തീരദേശറോഡ്തകരുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഇത് മൂലം നാട്ടുകാര്‍ സംഘടിച്ച് തീരദേശ പാത ഉപരോധിച്ചു. തിരമാലകള്‍ കരയിലേക്ക് അടിച്ച് കയറുകയായിരുന്നതിനെ തുടര്‍ന്ന് കടല്‍ഭിത്തി തകര്‍ന്നാണ് കടല്‍വെള്ളം കയറുന്നത്.
തഴവ കടത്തൂരില്‍ നിരവധി വീട്ടുകാര്‍ വെള്ളക്കെട്ട്മൂലം ബന്ധുവീടുകളിലേക്ക് താമസം മാറി. പേരാത്തേരില്‍ വടക്കതില്‍ മുഹമ്മദ് ഹനിഫ, കുളവയലില്‍ വടക്കതില്‍. സെലി, കുളവയലില്‍ വടക്കതില്‍ നസീര്‍, കുളവയലി വടക്കതില്‍ അനസ്, ബദറുദ്ധീന്‍ എന്നിവരുടെയും വീടുകളും, കുലശേഖരപുരത്ത് കടത്തൂര്‍ സ്‌റ്റേഡിയം വാര്‍ഡില്‍ കൊല്ലി രേത്ത് കിഴക്കതില്‍ സലാം, കൊല്ലി രേത്ത് കിഴക്കതില്‍ റഹിം, കൊല്ലി രേത്ത് കിഴക്കതില്‍ റഷീദ്, കുലശേഖരപുരം നീലി കുളം വാര്‍ഡില്‍ നിരവധി വീടുകളില്‍ വെള്ളക്കെട്ടായി മാറി.
തെടിയൂര്‍ പഞ്ചായത്തില്‍ കല്ലേലിഭാഗം പുത്തന്‍പുരയില്‍ രാജന്റെ വീടിന്റെ അടുക്കള ഭാഗവും തൊട്ടടുത്ത മുറിയും തകര്‍ന്നു. രാവിലെ ഭക്ഷണം പാകം ചെയ്യുകയായിരുന്ന രാജന്റെ ഭാര്യ രത്‌നമ്മ ഭിത്തിയില്‍ നിന്ന് ഇഷ്ടിക കഷണങ്ങള്‍ ഇളകി വീഴുന്നത് കണ്ട് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ അടുക്കളയുടെ ചിമ്മിനി ഉള്‍പ്പെടെ തകര്‍ന്നു വിഴുകയായിരുന്നു. കയര്‍ പിരി തൊഴിലാളികളായ രാജനും, ഭാര്യ രത്‌നമ്മയും ഏറെ കാലമായി ജോലിയില്ല. രത്‌നമ്മയ്ക്ക് ലഭിക്കുന്ന കയര്‍ത്തെഴിലാളി പെന്‍ഷനും,രാജന് കിട്ടുന്ന വാര്‍ദ്ധക്യ കാല പെന്‍ഷനുമാണ് ഇവരുടെ ഏക വരുമാനമാര്‍ഗം. സംഭവം അറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനന്‍, കല്ലേലിഭാഗം വില്ലേജ് ഓഫിസര്‍ ഹരീഷ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. കരുനാഗപ്പള്ളി വില്ലേജില്‍ 38 നമ്പര്‍ അംഗനവാടിയില്‍ 11 കുടുംബങ്ങളെ മാറ്റിപ്പിച്ചു 17 പുരുഷന്മാരേയും, 16, സ്ത്രീകളും, 8 കുട്ടികളും അടങ്ങുന്നവരെയാണ് മാറ്റി പാര്‍പ്പിച്ചത്.

വീടുകള്‍ തകര്‍ന്നു

കുന്നത്തൂര്‍: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ദുരിതം പേറി ജനങ്ങള്‍. ശാസ്താംകോട്ട പനപ്പെടിയില്‍ നിര്‍ധന കുടുംബത്തിന്റെ വീട് പൂര്‍ണമായും തകര്‍ന്നു. കുരുമ്പിലേത്ത് വീട്ടില്‍ ശിവരാജന്റെ വീടാണ് മഴയില്‍ തകര്‍ന്നത്. ഇന്നലെ രാവിലെ കല്ലുവെച്ച് കെട്ടിയ വീടിന്റെ അടുക്കള ഭാഗമാണ് ആദ്യം തകര്‍ന്നത്. മഴയില്‍ കുതിര്‍ന്ന ഭിത്തികളും നിലംപതിച്ചു. മഴ വരുത്തിയ ദുരിതത്തിനൊപ്പം വൈദ്യുതി കൂടി നിലച്ചതോടെ ജനങ്ങള്‍ വലയുകയാണ്. ശാസ്താംകോട്ട, ശൂരനാട്, കടമ്പനാട് വൈദ്യുതിസെക്ഷന്റെ പരിധിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി നിലച്ചിട്ട് മൂന്നുദിവസമായി.
പരാതിപ്പെടാനായി വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല. മിക്ക സമയത്തും ഫോണിന്റെ റിസീവര്‍ മാറ്റിവയ്ക്കുന്നു. തുടര്‍ച്ചയായി പെയ്യുന്ന മഴക്കൊപ്പം വീശിയടിച്ച കാറ്റില്‍ നിരവധി വൈദ്യുതിപോസ്റ്റുകള്‍ ഒടിഞ്ഞിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വൈദ്യുതി കമ്പികളില്‍ വീണാണ് നാശമേറെയും. തൂണുകള്‍ ഒടിഞ്ഞ വിവരം അറിയിക്കാനായി ഉദ്യോഗസ്ഥരുടെ മൊബൈല്‍ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചാലും ഫോണ്‍ എടുക്കാറില്ല.
നാട്ടുകാര്‍ ഓഫിസില്‍ നേരില്‍ ചെന്ന് അപകടവിവരം അറിയിക്കുകയാണിപ്പോള്‍ മരം മുറിച്ചുമാറ്റാന്‍ ജീവനക്കാരില്ലെന്ന് പ്രചരിപ്പിച്ച് വൈദ്യുതിബന്ധം വിഛേദിച്ച ശേഷം മടങ്ങുകയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍.
പലപ്പോഴും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ച് മാറ്റിയാലും വൈദ്യുതിവകുപ്പ് ജീവനക്കാര്‍ എത്തി വൈദ്യുതി പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നില്ലെന്നും പരാതിയുയരുന്നുണ്ട്. കരാര്‍ തൊഴിലാളികളെ ഉപയോഗിച്ചാണ് ഇപ്പോള്‍ ജോലികള്‍ ചെയ്യിക്കുന്നത്. അവരും എണ്ണത്തില്‍ കുറവാണ്. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അറുപതിലധികം വൈദ്യുതി തൂണുകള്‍ നശിച്ചതായാണ് വിവരം.
വൈദ്യുതി നിലച്ച പ്രധാന ലൈനുകളിലാണ് ഇപ്പോള്‍ ജോലികള്‍ നടക്കുന്നത്. പ്രധാന ലൈനിലെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വൈദ്യുതി എപ്പോള്‍ എത്തുമെന്ന് ഒരു ഉറപ്പും നല്‍കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.

കുണ്ടറയില്‍ മൂന്നുവീടുകള്‍ തകര്‍ന്നു

കുണ്ടറ: കാറ്റിലും മഴയിലും മരങ്ങള്‍വീണ് കുണ്ടറയില്‍ മൂന്നുവീടുകള്‍ തകര്‍ന്നു. പെരുമ്പുഴയിലും വെള്ളിമണിലുമാണ് വീടുകള്‍ തകര്‍ന്നത്. പെരുമ്പുഴ ചിറയടി കശുവണ്ടി ഫാക്ടറിക്ക് സമീപം നിര്‍മാണത്തൊഴിലാളി രാജേന്ദ്രന്‍ പിള്ളയുടെ ആലവിള തെക്കതില്‍ വീടിന്റെ മേല്‍ക്കൂര രാവിലെ തകര്‍ന്നുവീണു. ഓടുമേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നത്.
രാജേന്ദ്രന്‍പിള്ള, ഭാര്യ വസന്ത, പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് മേല്‍ക്കൂര നിലംപതിച്ചത്. രാജേന്ദ്രന്‍പിള്ളയുടെ വീടിന് സമീപത്ത് താമസിക്കുന്ന സഹോദരി മിനി ഓടിയെത്തി. ഓട് ഇളകിവീണ് മിനിയുടെ വലതുകൈക്ക് പരുക്കേറ്റു.
പെരുമ്പുഴ ഊറ്റുകുഴി ഭാഗത്ത് ഡ്രൈവര്‍ മനുവിന്റെ സുദര്‍ശന ഭവനത്തിന്റെ മേല്‍ക്കൂര മരംവീണ് തകര്‍ന്നു. വെള്ളിമണ്‍ കിഴക്ക് ഗിരിജയുടെ നിതിന്‍ ഭവനം വീടാണ് മഴയില്‍ തകര്‍ന്നത്. പെരിനാട് ഒന്‍പതാം വാര്‍ഡില്‍ മുഹമ്മദ് റഹ്മാന്റെ കിണര്‍ ഇടിഞ്ഞുതാണു.

മരം വീണ് കാര്‍ തകര്‍ന്നു

കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലുമായി ഓച്ചിറ വലിയകുളങ്ങരയില്‍ മരം കടപുഴകി വീണ് കാര്‍ തകര്‍ന്നു. വലിയകുളങ്ങര ദേവ്ഭവനത്തില്‍ കണ്ണന്റെ വാഗണര്‍ മാരുതികാറാണ് മരം വീണ് തകര്‍ന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago
No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈൽ, മുന്നറിയിപ്പ് സൈറൺ

International
  •  3 months ago
No Image

ശ്രീലങ്ക ചൈനയോടടുക്കുമോയെന്ന ആശങ്കയിൽ ഇന്ത്യ; അദാനിയുടെ ലങ്കൻ നിക്ഷേപത്തെയും ബാധിക്കും

International
  •  3 months ago
No Image

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

International
  •  3 months ago
No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago