മതേതര ഇന്ത്യ തിരിച്ചു പിടിക്കാന്‍ ജനാധിപത്യ കക്ഷികള്‍ ഒന്നിച്ചു നില്‍ക്കണം: അബ്ദുറഹ്മാന്‍ രണ്ടത്താണി
റിയാദ്: മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാന്‍ മതേതര ജനാധിപത്യ കക്ഷികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവും പ്രമുഖ വാഗ്മിയുമായ അബ്ദുറഹ്മാന്‍ രണ്ടത്താണി ആവശ്യപ്പെട്ടു. ജിദ്ദ കെ.എം.സി.സി ഷറഫിയ്യ ഇമ്പാല ഗാര്‍ഡനില്‍ സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി ജനാധിപത്യത്തെ അറുകൊല ചെയ്യുകയാണ്. മതേതര വോട്ടുകള്‍ ഓഹരി വെക്കപ്പെട്ടതുകൊണ്ടാണ് ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി വിജയിച്ചതെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ മുസ്‌ലിം ന്യുനപക്ഷത്തിനു രക്ഷാ മാര്‍ഗം ഖായിദെ മില്ലത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് കാണിച്ച മാര്‍ഗമാണെന്നും അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലെ ഇടതു പക്ഷം ബി.ജെ.പി യുടെ ബി ടീം ആണെന്ന് സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങള്‍ വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. വര്‍ഗീയ ഫാസിസ്റ്റു ശക്തികളെ നേരിടുന്നതില്‍ ഇടതു പക്ഷത്തിനു ഒരു റോളുമില്ലെന്നും മത സൗഹാര്‍ദത്തിന്റെ ഈറ്റില്ലമായ മലപ്പുറം മതേതര ഇന്ത്യക്കു മാതൃകയാണെന്നും രണ്ടത്താണി പറഞ്ഞു.
സഊദി കെ.എം.സി.സി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് അദ്യക്ഷനായി. ഇബ്രാഹിം ഹാജി തിരൂര്‍, ഹുസ്സൈന്‍ ഹാജി സി കെ ശാക്കിര്‍ , ഇസ്മായില്‍ മുണ്ടക്കുളം സംസാരിച്ചു. മൊയ്ദീന്‍ ബാഖവി ഖിറാഅത് നടത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."