കേരള തീരത്ത് മത്സ്യബന്ധനം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രിത മത്സ്യബന്ധനം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചയോടെ തന്നെ മത്സ്യബന്ധനത്തിനായി ബോട്ടുകള്‍ കടലിലേക്ക് തിരിച്ചു. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളും കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെയാണ് മത്സ്യബന്ധനം. രജിസ്‌ട്രേഷന്‍ നമ്പരിന്റെ അടിസ്ഥാനത്തില്‍ ഒറ്റ, ഇരട്ട അക്കം പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് യാനങ്ങള്‍ക്ക് കടലില്‍ പോകാന്‍ അനുമതി. 24 മണിക്കൂറിനകം പുറപ്പെട്ട സ്ഥലങ്ങളില്‍ തിരിച്ചെത്തുകയും വേണം. രജിസ്‌ട്രേഷന്‍ നമ്പര്‍ ഒറ്റയക്കത്തില്‍ അവസാനിക്കുന്ന യാനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക വള്ളങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മത്സ്യബന്ധനം നടത്തും. തൊഴിലാളികളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പിടിക്കുന്ന മത്സ്യം അതത് സ്ഥലങ്ങളില്‍ തന്നെ വില്‍പന നടത്തണമെന്നും നിര്‍ദേശമുണ്ട്. മത്സ്യലേലവും ഒഴിവാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."