സ്‌പോണ്‍സര്‍ക്കെതിരെ നിയമയുദ്ധം വിജയിച്ചു; മലയാളി യുവാവ് നാട്ടിലേക്ക് മടങ്ങി
ദമാം: സ്‌പോണ്‍സര്‍ക്കെതിരെ നടത്തിയ നിയമയുദ്ധം നടത്തി ഒടുവില്‍ മലയാളി യുവാവിന് വിജയം. കരാര്‍ലംഘനം നടത്തിയ സ്‌പോണ്‍സര്‍ക്കെതിരെ ലേബര്‍ കോടതിയില്‍ കേസ് കൊടുത്ത് നിയമയുദ്ധം നടത്തി വിജയിച്ച മലയാളി ഡ്രൈവറായ കാസര്‍കോഡ് ബദ്ദിയടുക്ക സ്വദേശിയായ സന്തോഷ് നെക്രാജെ യാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.
2014 നവംബറില്‍ ദമാം സഫയിലെ ഒരു സഊദി പൗരന്റെ വീട്ടില്‍ ഹൌസ് ഡ്രൈവര്‍ ജോലിയ്ക്ക് എത്തിയ യുവാവ് നാട്ടിലെ ഏജന്റിന് എണ്‍പതിനായിരം രൂപ നല്‍കിയാണ് വിസ തരപ്പെടുത്തിയത്. എന്നാല്‍ വാഗ്ദാന ശമ്പളം നല്‍കിയില്ലെന്ന് മാത്രമല്ല വിസയ്ക്ക് തനിക്ക് ചിലവായ കാശ് എന്ന പേരില്‍ മാസം 200 റിയാലും കുറച്ചാണ് സ്‌പോണ്‍സര്‍ ശമ്പളം നല്‍കിയത്.
ദീര്‍ഘ ദൂര ഡ്രൈവിങ് ജോലികള്‍ക്ക് പുറമേ, വീട്ടിലെ പുറംപണികളും, ഓഫിസിലെ മറ്റു പണികളും സന്തോഷിന് ചെയ്യേണ്ടി വന്നു. ഇതിനിടെ ശാരീരിക മാനസിക പീഡനവും ഏറ്റു വാങ്ങിയിരുന്നു. തുടന്ന് തനിയ്ക്ക് നാലുമാസത്തെ ശമ്പളം കിട്ടാനുണ്ടെന്നും, രണ്ടു വര്‍ഷം പൂര്‍ത്തിയായിട്ടും സ്‌പോണ്‍സര്‍ വെക്കേഷനോ, എക്‌സിറ്റോ അനുവദിയ്ക്കുന്നില്ല എന്നറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകര്‍ സ്‌പോണ്‍സറെ നേരിട്ട് ഫോണില്‍ വിളിച്ചു സംസാരിച്ചു പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അനുകൂല നിലപാട് ഇല്ലാത്തതിനെ തുടര്‍ന്നാണ് കേസുമായി കോടതിയില്‍ എത്തിയത്. സത്യം ബോധ്യമായ കോടതി, സന്തോഷിന് ഫൈനല്‍ എക്‌സിറ്റും, കുടിശ്ശിക ശമ്പളവും നല്‍കാന്‍ സ്‌പോണ്‍സറോട് ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."