ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി വിഷു ആഘോഷം സംഘടിപ്പിച്ചു
ഗുരുവായൂര്‍: ഊരാലുങ്കല്‍ ലേബര്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ 60 ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കായി സഹൃദയ സംഘം വിഷു ആഘോഷം സംഘടിപ്പിച്ചു.
പടക്കം പൊട്ടിച്ചും സദ്യയുണ്ടുമായിരുന്നു ആഘോഷങ്ങള്‍. കൂടാതെ വിഷുക്കൈനീട്ടവും നല്കി. ഉദ്ഘാടകനായ കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എയുടെ പ്രസംഗം ഹിന്ദിയിലായിരുന്നു. വിഷുക്കൈനീട്ടം സമ്മാനിച്ച മുന്‍ നഗരസഭാധ്യക്ഷ പ്രഫ. പി.കെ ശാന്തകുമാരി, വൈസ് ചെയര്മാന് കെ.പി വിനോദ്, ദേവസ്വം ഭരണ സമിതി അംഗം പി. ഗോപിനാഥ്, സഹൃദയ സംഘം പ്രസിഡന്റ് സുരേഷ് വാരിയര്‍ എന്നിവരുടെ പ്രസംഗങ്ങളും ഹിന്ദിയിലായിരുന്നു. ഖത്തര്‍ പോപ്പുലര്‍ ഗ്രൂപ്പ് ചെയര്മാന് പി.എ ലതേഷ് മുഖ്യാതിഥിയായി. നഗരസഭാധ്യക്ഷ വി.എസ് രേവതി, സ്ഥിരം സമിതി അധ്യക്ഷ എം. രതി, കൗണ്‍സിലര്‍ ആര്.വി. മജീദ്, ദേവസ്വം ഭരണ സമിതി അംഗങ്ങളായ കെ.കെ. രാമചന്ദ്രന്, എം. വിജയന്, സഹൃദയ സംഘം സെക്രട്ടറി ഡേവിസ് മുട്ടത്ത്, രാഗി എസ് വാര്യര്‍, കെ.എ. ജേക്കബ്, എം.സി സുനില്‍കുമാര്‍, ആര്.വി ഇഖ്ബാല്‍, എ.വി പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."