HOME
DETAILS
MAL
കോടനാട് എസ്റ്റേറ്റിലെ മോഷണം: ജയലളിതയുടെ നിര്‍ണായക സ്വത്ത് വിവരങ്ങള്‍ നഷ്ടപ്പെട്ടതായി സൂചന
backup
April 29 2017 | 11:04 AM
കോയമ്പത്തൂര്‍: കോടനാട് കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. വയനാട്, മലപ്പുറം, തൃശൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് വാച്ചും, വിലപിടിപ്പുളള വസ്തുക്കളും കണ്ടെടുത്തു. പിടിയിലായവരെല്ലാം ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്ന് പൊലിസ് അറിയിച്ചു.
കോടനാട് എസ്റ്റേറ്റില്‍ നിന്നും നഷ്ടപ്പെട്ടവയില്‍ ജയലളിതയുടെയും ശശികലയുടേയും സ്വത്ത് വിവരങ്ങളടങ്ങിയ നിര്‍ണായ രേഖകളുമുണ്ടെന്നാണ് സൂചന.
കോടനാട് എസ്റ്റേറ്റിലെ കാവല്കാരന് കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതിയായ കനകരാജിനെയും രണ്ടാം പ്രതിയുടെ കുടുംബത്തേയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."