മുന്നാറില്‍ മണ്ണിടിച്ചില്‍; ഇരുപതോളം വീടുകള്‍ മണ്ണിനടിയില്‍
മുന്നാര്‍: മുന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍. പെട്ടിമുടിയില്‍ എസ്റ്റേറ്റ് ലയത്തിനു മുകളിലേക്കാണ് മണ്ണിടിഞ്ഞിരിക്കുന്നത്. ഇവിടെ എണ്‍പതോളം ആളുകള്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. ആളപായം ഉണ്ടോ എന്ന് വ്യക്തമല്ല.
പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നിരവധിപേര്‍ മണ്ണില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. തീര്‍ത്തും ഒറ്റപ്പെട്ട പ്രദേശമാണിത്. യാത്ര ദുഷ്‌ക്കരമാണെന്നതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മൂന്നുപേരെ ഇപ്പോള്‍ മണ്ണിനടിയില്‍ നിന്ന് രക്ഷിച്ചതായാണ് വിവരം.
ദുരന്ത നിവാരണ സേനയും മുന്നാറില്‍ നിന്നുള്ള സുരക്ഷാ സേനയും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ കേന്ദ്ര ജലക്കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഓഗസ്റ്റ് ഒമ്പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ട്.
പത്താം തീയതി വരെ കേരളത്തില്‍ അതി ശക്തമായ മഴ ലഭിക്കുമെന്നാണ് സൂചന. കേരള തീരത്ത് നിന്ന് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."