പ്രചാരണ സാമഗ്രികള്‍ തകര്‍ത്ത നിലയില്‍
വടക്കാഞ്ചേരി: നഗരസഭയിലെ മുണ്ടത്തിക്കോട് മേഖലയില്‍ യു.ഡി.എഫ്, എന്‍.ഡി.എ പ്രചാരണ സാമഗ്രികള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. കുംഭാര കോളനിയില്‍ രമ്യ ഹരിദാസിന്റെ പ്രചരണ സാമഗ്രികളെല്ലാം തകര്‍ത്ത് തരിപ്പണമാക്കി.
പോസ്റ്ററുകളും, കൊടിതോരണങ്ങളും നശിപ്പിച്ചു. ഏതാനും ബോര്‍ഡുകളും തകര്‍ത്തു. കോളനിയിലെ മാരിയമ്മന്‍ പൂജാ മഹോത്സവത്തോടനുബന്ധിച്ച് കവാടത്തില്‍ സ്ഥാപിച്ചിരുന്ന കമാനവും തകര്‍ത്തിട്ടുണ്ട്. കോളനി നിവാസികളുടെ പരാതിയെ തുടര്‍ന്ന് മുളങ്കുന്നത്ത്കാവ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുണ്ടത്തിക്കോട് സെന്ററിലെ എന്‍.ഡി.എ ബൂത്ത് കമ്മിറ്റി ഓഫീസ് പരിസരത്ത് സ്ഥാപിച്ചിരുന്ന ടി.വി ബാബുവിന്റെ പ്രചരണ സാമഗ്രികളെല്ലാം കീറിയെറിഞ്ഞ നിലയിലാണ്.
പാതിരിക്കോട്ടുകാവ് ക്ഷേത്ര പരിസരത്തും പ്രചരണ സാമഗ്രികള്‍ക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്. എന്‍.ഡി.എ ഭാരവാഹികള്‍ പൊലിസില്‍ പരാതി നല്കി. ചാവക്കാട്: തിരുവത്രയില്‍ യു.ഡി.എഫ് ബൂത്ത് ഓഫീസ് തകര്‍ക്കുകയും പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചെന്നും പരാതി. തിരുവത്ര ആനത്തല മുക്കില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കെട്ടിയ തോരണങ്ങള്‍, രാഹുല്‍ ഗാന്ധി, സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന് എന്നിവരുടെ ചിത്രമുള്ള ബോര്‍ഡുകളുമാണ് വിഷുത്തലേന്ന് രാത്രി അജ്ഞാതര്‍ തകര്‍ത്തത്. ബുത്ത് ഓഫീസിന്റെ സമീപത്തെ കൊടി മരങ്ങളും തകര്‍ത്തിട്ടുണ്ട്്.
സമാധാനപരമായി തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ ആസൂത്രിതമായി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. യ നേതാക്കളുടെ പരാതിയെ തുടര്‍ന്ന് ചാവക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."