HOME
DETAILS
MAL
കെ.സി വേണുഗോപാല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി
backup
April 29 2017 | 15:04 PM
ന്യൂഡല്‍ഹി: കെ.സി വേണുഗോപാലിനെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അനുമതിയോടെ സംഘടനാകാര്യങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പി.സി വിഷ്ണുനാഥിനെ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. ഇരുവര്‍ക്കും കര്‍ണാടകയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
കര്‍ണാടകത്തിന്റെ ചുമതലയുള്ള ദിഗ്വിജയ സിങിനെ മാറ്റിയാണ് വേണുഗോപാലിനു ചുമതല നല്‍കിയിരിക്കുന്നത്.
ഗോവയുടെ ചുമതലയില്‍നിന്നും ദിഗ്വിജയ് സിങിനെ മാറ്റിയിട്ടുണ്ട്. ഗോവയിലും കര്‍ണാടകത്തിലും പാര്‍ട്ടിക്കേറ്റ പരാജയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."