കാട്ടാന ശല്യം: രണ്ടു കുടുംബങ്ങള്‍ വീടു വിട്ടു
കരുളായി: മൂത്തേടം പഞ്ചായത്തിലെ ചീനിക്കുന്ന ഭാഗങ്ങളില്‍ കാട്ടാനയുടെ ആക്രമണം സഹിക്കനാകാതെ രണ്ടു കുടുംബങ്ങള്‍ താമസം മാറി. ചീനിക്കുന്നിലെ അമ്പലക്കര അമ്മിണി, എംബാല ലീല എന്നിവരാണ് ഇവിടെ നിന്നും താമസം മാറിയത്. വനം വകുപ്പുനിര്‍മിച്ച കരിങ്കല്‍ ഭിത്തിയുടെ അടുത്താണ് ഇരുവരുടെയും വീടുകള്‍. ഈ ഭിത്തി തകര്‍ത്താണ് ആന ജനവാസമേഖലയിലേക്ക് എത്തുന്നത്.
ആദ്യ ദിവസം മതില്‍ തകര്‍ത്ത് ആനയിങ്ങിയപ്പോള്‍ അമ്മിണിയുടെ മുമ്പിലൂടെയാണ് കൊമ്പന്‍ നടന്നു പോയത്. ഇതു ക@തോടെ ഭയന്ന അമ്മിണി പിറ്റേ ദിവസം തന്നെ സുന്ദരി മുക്കിലുള്ള അമ്മയുടെ വീട്ടിലേക്കു താമസം മാറുകയായിരുന്നു. ഒപ്പം തന്നെ ഇവരുടെ അയല്‍ വാസിയായ ലീല മേലേ ചീനിക്കുന്നിലുള്ള തന്റെ തറവാട് വസതിയിലേക്കും താമസം മാറി.
ആനയുടെ ശല്യം തീര്‍ന്നാല്‍ താനും കുടുംബവും ചീനിക്കുന്നിലെ വീട്ടിലേക്കു തന്നെ മടങ്ങുമെന്നും ഞങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ സമാധാനത്തോടെ ഉറങ്ങാനുള്ള സഹചര്യം അധികൃതര്‍ ഒരുക്കിത്തരണമെന്നുമാണ് അമ്മിണി പറയുന്നത്. ആകെയുള്ള നാലു സെന്റ് സ്ഥലത്ത് പഞ്ചായത്തില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ചാണ് അമ്മിണി വീടു വെച്ചത്. ഇപ്പോള്‍ ഇവിടെ നിന്ന് വിറ്റു പോകാന്‍ കൂടി കഴിയാത്ത സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."