അപകടത്തില്‍പെട്ട പിക്കപ്പ് വാനില്‍ നിരോധിത ലഹരി ശേഖരം
നിലമ്പൂര്‍: വഴിക്കടവില്‍ അപകടത്തില്‍പെട്ട പിക്കപ്പ് വാനില്‍നിന്നു 15 ലക്ഷത്തോളം രൂപയുടെ ഹാന്‍സ് പിടിക്കൂടി. തിങ്കളാഴ്ച രാത്രി പതിനൊന്നോടെ വഴിക്കടവ് പഞ്ചായത്ത് അങ്ങാടിക്കു സമീപമാണ് വൈദ്യുതിത്തൂണിലിടിച്ച് വാന്‍ അപകടത്തില്‍പെട്ടത്.
പൊലിസ് സ്റ്റേഷന് ജങ്ഷനു സമീപം വഴിക്കടവ് പൊലിസിന്റെ രാത്രികാല പട്രോളിങ് ഉണ്ടായിരുന്നു. പൊലിസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ വാന്‍ 200 മീറ്റര്‍ അകലെ മറിയുകയായിരുന്നു. ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
ഇന്നലെ രാവിലെ വാഹനം നിവര്‍ത്തി പരിശോധന നടത്തിയപ്പോഴാണ് ലഹരിവസ്തുകള്‍ കണ്ടത്. പച്ചക്കറി ചാക്കുകള്‍ക്കടിയിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. വാഹനം സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ പരിശോധന നടത്തി. 30,000 ചെറിയ പായ്ക്കറ്റുകളാണ് ഇതില്‍ ഉണ്ടായിരുന്നത്.
എറണാകുളം രജിസ്ട്രേഷനിലുള്ള വാഹനം തൃശൂര്‍ സ്വദേശിയുടെ പേരിലുള്ളതാണ്. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."