തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ വില്‍ക്കുന്ന തിരക്കില്‍ വ്യാപാരികള്‍
പട്ടാമ്പി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ എല്ലാ പാര്‍ട്ടികളുടെയും കൊടികളും, ചിഹ്നങ്ങളും, നേതാക്കളുടെ ചിത്രവും ചിഹ്നവുമടങ്ങിയ തോരണങ്ങള്‍ വില്‍ക്കുന്ന തിരക്കിലാണ് ടൗണിലെ വ്യാപാരികള്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ചേരിതിരിവുണ്ടെങ്കിലും അവര്‍ക്കുള്ള പ്രചാരണ സമഗ്രികളെല്ലാം ഒരു കുടക്കീഴില് നിരത്തിയാണ് വില്പന തകൃതിയായി നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക്ക് ഉപയോഗിക്കാന്‍ പാടില്ലാത്തതുകൊണ്ട് തുണികൊണ്ടുള്ള സാമഗ്രികള്‍ക്ക് ആവശ്യക്കാരേറെയാണ്. പാര്‍ട്ടി ചിഹ്നങ്ങളും സ്ഥാനാര്‍ഥികളുടെ ഫോട്ടോ പതിച്ചതുമായ കൊടികള്‍, തോരണങ്ങള്‍, ഷാളുകള്‍, തൊപ്പികള്‍ എന്നിവയാണ് കൂടുതലായി വില്പന നടക്കുന്നത്. കൂടാതെ ഇത്തവണ വ്യത്യസ്തമായി എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ചുള്ള പ്രചാരണ സാമഗ്രികളും ചിഹ്നങ്ങളുപയോഗിച്ചുള്ള കീ ചെയിനുകളും വിപണിയില്‍ ഉണ്ട്. അന്യജില്ലകളില്‍ നിന്നുവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമഗ്രികള്‍ വാങ്ങാനെത്തുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."