മാവോയിസ്റ്റ് ഭീഷണിയില്‍ പോളിങ് ബൂത്തുകള്‍
മണ്ണാര്‍ക്കാട്: മേഖലയിലെ മൂന്ന് പോളിങ് ബൂത്തുകള്‍ മാവോയിസ്റ്റ് ഭീഷണിയെതുടര്‍ന്ന് പൊലിസ് സുരക്ഷ ശക്തമാക്കി. ഇതിനായുള്ള നിര്‍ദേശങ്ങള്‍ വിവിധ വകുപ്പുകള്‍ക്ക് കൈമാറിതായി പൊലിസ് പറഞ്ഞു. മണ്ണാര്‍ക്കാട് മേഖലയിലെ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പൂഞ്ചോല, ഇരുമ്പകച്ചോല കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ അമ്പലപ്പാറ എന്നീ ബൂത്തുകളിലാണ് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്റലിജിയന്‍സിന് ലഭിക്കുന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഈ ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള മണ്ണാര്‍ക്കാട് സര്‍ക്കിള്‍ പരിധിയിലെ പോളിങ് ബൂത്തുകളാണിവ. സി.ആര്‍.പി.എഫ് ഉള്‍പ്പെടെയുള്ള പൊലിസ് അംഗങ്ങളെ ഏര്‍പ്പെടുത്തും. ഇതിനുപുറമേ മണ്ണാര്‍ക്കാട് താലൂക്കില്‍ പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. കുമരംപുത്തൂരിലെ പള്ളിക്കുന്ന്, കാഞ്ഞിരപ്പുഴ കല്ലാംകുഴി, ചങ്ങലീരി, ചേറുംകുളം, കുന്തിപ്പുഴ, കച്ചേരിപറമ്പ്, കുളപ്പാടം എന്നിവയാണിവ. ഇവിടെയെല്ലാം ശക്തമായ പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തും.
പൂഞ്ചോലയിലും ഇരുമ്പകച്ചോലയിലും പോളിങ് ബൂത്തുകള്‍ സമീപത്ത് മാവോയിസ്റ്റ് സാന്നിധ്യം മുന്‍പ് തന്നെ വെളിപ്പെട്ടതാണ്. അമ്പല പാറയില്‍ ആകട്ടെ പോളിങ് ബൂത്ത് സമീപത്ത് ഏതാനും മീറ്ററുകള്‍ക്ക് അപ്പുറമാണ് മാവോയിസ്റ്റും പൊലിസുമായി വെടിവെപ്പുണ്ടായത്.
ഇതിനെല്ലാം പശ്ചാത്തലത്തിലാണ് മണ്ണാര്‍ക്കാട് മേഖലയിലെ ഈ മൂന്ന് പൊലിസ് സ്റ്റേഷനുകള്‍ അതീവസുരക്ഷാ മേഖലയായ പ്രഖ്യാപിക്കുകയും കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്യുന്നത്. മണര്‍കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫര്‍ഷാദ് നേതൃത്വത്തിലാണ് കനത്ത സുരക്ഷ ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."