വികസന സമിതിയില്‍ എത്തുന്നില്ല; ഉദ്യോഗസ്ഥര്‍ക്ക് വിമര്‍ശനം
തിരുവനന്തപുരം : ചില ഉദ്യോഗസ്ഥര്‍ പതിവായി വികസനസമിതിയില്‍ ഹാജരാകാത്തതും ചോദ്യങ്ങള്‍ക്ക് വ്യക്തവും വിശദവുമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതും വിമര്‍ശനത്തിന് ഇടയാക്കി. വികസനസമിതിയില്‍ അടിയന്തര ഘട്ടങ്ങളിലല്ലാതെ പകരക്കാരെ നിയോഗിക്കരുതെന്നും എല്ലാ മാസവും 10-ാം തീയതിക്കകം റിപ്പര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നും കലക്ടര്‍ എസ്. വെങ്കടേസപതി നിര്‍ദ്ദേശം നല്‍കി.
പകരക്കാരായി ആളുകളെ ചുമതലപ്പെടുത്തുമ്പോള്‍ അവര്‍ വിഷയം കൃത്യമായി പഠിച്ച ശേഷമേ സമിതിയില്‍ ഹാജരാകാവൂ. പരസ്പരം പഴിചാരുന്നതിനും ഒഴിവുകഴിവുകള്‍ അറിയിക്കുന്നതിനുമുള്ള ഇടമല്ല ഡി.ഡി.സി എന്നും വികസനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനുള്ള സത്വര പ്രശ്‌നപരിഹാരത്തിനുള്ള വേദിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡി.ഡി.സിയില്‍ ഹാജരാകാത്തവര്‍ക്കും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാത്തവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."