വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബാലിക കായലില്‍ വീണു മരിച്ചു
കാഞ്ഞിരംകുളം: സഹോദരനോടൊപ്പം വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്നതിനിടെ ഏഴു വയസുകാരി കായലില്‍ വീണു മരിച്ചു. കാഞ്ഞിരംകുളം കരിങ്കുളം കിഴവിവിളാകം പുരയിടത്തില്‍ ഒലിവര്‍-സഹായമേരി ദമ്പതികളുടെ മകള്‍ വിജി (ഏഴ് )യാണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. സഹോദരന് ബിജു (ഒന്‍പത്)വിനൊപ്പം വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്നതിനിടെ വിജി സമീപത്തുളള കരിച്ചല്‍ കായലില്‍ വീഴുകയായിരുന്നു. ബിജുവിന്റെ കരച്ചില് കേട്ട് അമ്മയും നാട്ടുകാരും ഓടിയെത്തിയെങ്കിലും മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷപ്പെടുത്താനായില്ല. തുടര്‍ന്ന് ഒന്‍പത് മണിയോടെ കാഞ്ഞിരംകുളം പൊലിസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് പുറത്തെടുത്തത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
ഇന്നലെ ഉച്ചയോടുകൂടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. കാഞ്ഞിരംകുളം പൊലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."