രാജാരവിവര്‍മ്മ ജന്മദിനാഘോഷം
ആറ്റിങ്ങല്‍: മലയാളശാലയുടെ നേതൃത്വത്തില്‍ രാജാരവിവര്‍മ്മയുടെ ജന്മദിനാഘോഷവുംചിത്രരചനാമത്സരവും നടന്നു. സമാപനസമ്മേളനം വര്‍ക്കലഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിനുവേലായുധന്‍ അധ്യക്ഷനായി. കവി വിജയന്‍പാലാഴി, കെ.എസ്.സുജ,പി.സാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചിത്രരചനാമത്സരത്തില്‍ ഒന്നുമുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ നേടിയവര്‍ യാഥാക്രമം : പ്രീപ്രൈമറിവിഭാഗം: ആദിത്യഗോപന്‍(ബ്ലുമൗണ്ട്‌സ്‌കൂള്‍)ബി.നവനീതപണിക്കര്‍( സി.എസ്.ഐ. ആറ്റിങ്ങല്‍), എം.എം.മാധവ്കൃഷ്ണ (ഗോകുലംപബ്ലിക്‌സ്‌കൂള്‍)
എല്‍. പി. വിഭാഗം: ഗായത്രിപ്രകാശ് (ഗവ.എച്ച്.എസ്.അവനവഞ്ചേരി), എ.എന്‍.ദേവനന്ദ (മാര്‍ത്തോമസ്‌കൂള്‍ വര്‍ക്കല), എ.അഭി(ഗോകുലംപബ്ലിക് സ്‌കൂള്‍).
യു.പി.വിഭാഗം: ജെ.എസ്.ജൂബിന്‍ (ഗവ.എച്ച.എസ്.അവനവഞ്ചേരി),സതീര്‍ത്ഥ്.എസ്.കുമാര്‍(ഡയറ്റ് ആറ്റിങ്ങല്‍), പി.ആര്‍.പ്രഭാത്( ജി.യു.പി.എസ്. പാറയ്ക്കല്‍). ഹൈസ്‌കൂള്‍ വിഭാഗം: ബി.സോപാന( സി.എസ്.ഐ.ആറ്റിങ്ങല്‍),എ.എസ്.ഭരത്( സെന്റ്‌മേരീസ് പട്ടം), ആര്‍.എസ്.സാരംഗ്( ഗവ.എച്ച്.എസ് ഒറ്റൂര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."