യന്ത്രവത്കൃത ചകിരി ഉത്പാദക സഹകരണ സംഘങ്ങളിലെ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്
തളിപ്പറമ്പ്: കയര്‍ മേഖലയിലെ വരുമാനം താങ്ങല്‍ പദ്ധതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യന്ത്രവല്‍കൃത ചകിരി ഉത്പാദക സഹകരണ സംഘങ്ങളിലെ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്.
സര്‍ക്കാറിന്റെ കയര്‍ തൊഴിലാളികളോടുളള ദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കയര്‍ പ്രൊജക്ടിനു കീഴില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ യന്ത്രവല്‍കൃത ചകിരി ഉല്‍പാദക സഹകരണ സംഘങ്ങളിലെ തൊഴിലാളികള്‍ കണ്ണൂര്‍ കയര്‍ പ്രൊജക്ട് ഓഫിസിനു മുന്നില്‍ 28ന് ധര്‍ണ നടത്തും.
കയര്‍ സഹകരണ മേഖലയില്‍ ഉല്‍പാദന ചെലവനുസരിച്ച് ഉല്‍പ്പന്ന വില ലഭ്യമാകാത്ത സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് മിനിമം കൂലി 300 രൂപ ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ നടപ്പാക്കിയ വരുമാനം താങ്ങല്‍ പദ്ധതി കഴിഞ്ഞ ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്.
മറ്റു പല മേഖലകള്‍ക്കും പല കോടികളും മാറ്റി വെക്കുമ്പോള്‍ കയര്‍ തൊഴിലാളികളോട് കടുത്ത ദ്രോഹ നടപടിയുമായി പദ്ധതി നിര്‍ത്തലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. മറ്റെല്ലാ ആവശ്യങ്ങള്‍ക്കും ചെലവഴിക്കാന്‍ പണമുളളപ്പോള്‍ കയര്‍ തൊഴിലാളികളോട് കാണിക്കുന്ന ഹീനമായ നടപടി അംഗീകരിക്കാനാകില്ല. ധര്‍ണ 28ന് 11ന് നടത്തുമെന്ന് സമര സഹായ സമിതി നേതാക്കളായ സി. ശിവശങ്കരന്‍, കെ. ബാലകൃഷ്ണന്‍, കെ. പത്മനാഭന്‍, ടി.കെ ശ്രീജിത്ത്കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."