HOME
DETAILS

ദേശീയപാത വികസനം: നഷ്ടപരിഹാരം കുറവെന്ന് ഭൂഉടമകള്‍

  
backup
July 18 2018 | 04:07 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b4%b0%e0%b4%bf

 

തളിപ്പറമ്പ്: ദേശീയപാത വികസനത്തിന് ഭൂമിയും പുരയിടവും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസം ഉറപ്പിക്കാനാവശ്യമായ തുക ആദ്യം തന്നെ നല്‍കണമെന്ന ആവശ്യവുമായി ഭൂഉടമകള്‍. ഏറ്റെടുക്കലിന്റെ അവസാന ഘട്ടത്തിലാണ് നഷ്ടപരിഹാരം പുനരധിവാസത്തിന് അപര്യാപ്തമാണെന്ന് ആശങ്കയുമായി ഭൂഉടമകള്‍ രംഗത്തുവന്നത്.
കുറ്റിക്കോല്‍ മുതല്‍ ധര്‍മശാലവരെ ഭൂമിയും വീടും നഷ്ടപ്പെടുന്നവരില്‍ ആദ്യഘട്ടമായി 35 ഭൂഉടമകളോടാണ് വസ്തു കൈമാറാന്‍ ആവശ്യപ്പെട്ടത്. ബക്കളം തറോല്‍ കണ്ണന്‍ ഗുരുക്കള്‍ സ്മാരക വായനശാലയില്‍ ഇന്നലെ നടത്തിയ സിറ്റിങില്‍ 18 പേര്‍ മാത്രമാണ് ഹാജരായത്. നോട്ടിസ് കൈപ്പറ്റി 60 ദിവസത്തിനകം ബന്ധപ്പെട്ട റവന്യു ഇന്‍സ്‌പെക്ടര്‍ വശം രേഖാമൂലം വീടിന്റെ താക്കോല്‍ ഏല്‍പിച്ച് കൊടുത്ത് ഭൂമിയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഭൂവുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റവന്യു ഇന്‍സ്പക്ടര്‍ പറഞ്ഞു.
ജീവിതകാലം മുഴുവന്‍ കഴിയാനായി ഉണ്ടാക്കിയ വീട്ടില്‍നിന്ന് ഒഴിഞ്ഞുപോകേണ്ടി വരുന്നത് പലര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നില്ല. സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാര തുക ഉപയോഗിച്ച് പുതിയ വീട് വയ്ക്കാനോ വിലകൊടുത്ത് വാങ്ങാനോ തികയില്ലെന്നാണ് കെട്ടിട ഉടമകളുടെ പരാതി.
ഇതോടെ കീഴാറ്റൂര്‍ വയല്‍ നികത്തലിനെതിരേയുളള സമരത്തെ പ്രതിരോധിക്കാന്‍ വലിയ വില നല്‍കിയാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് ഭരണപക്ഷം നടത്തിയ പ്രചാരണങ്ങള്‍ പൊളിഞ്ഞിരിക്കുകയാണെന്നും ആക്ഷേപമുയരുന്നുണ്ട്. നാടിന്റെ സമഗ്രവികസനത്തിന് വഴിവയ്ക്കുന്ന നാലുവരിപാതയുടെ വികസനത്തിന് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കാതെ ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടതോടെ നിരവധി കുടുംബങ്ങളാണ് ആശങ്കയിലായിരിക്കുന്നത്.
താക്കോല്‍ കൊടുത്ത് വീട്ടില്‍നിന്ന് ഒഴിഞ്ഞുപോയശേഷം മാത്രമേ പണം നല്‍കുകയുളളൂവെന്ന തീരുമാനം മാറ്റണമെന്നും ആദ്യഘട്ടത്തില്‍ തന്നെ പുനരധിവാസം ഉറപ്പിക്കാനാവശ്യമായ തുക നല്‍കണമെന്നുമാണ് ഭൂഉടമകള്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

crime
  •  2 months ago
No Image

തൃശൂര്‍ പൂരം; വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നത് മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ

Saudi-arabia
  •  2 months ago
No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago
No Image

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago