ബസ് യാത്രക്കാരനില്‍നിന്ന് 5,74,250 രൂപ പിടിച്ചെടുത്തു
കൊണ്ടോട്ടി: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വാഹന പരിശോധകസംഘം കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരനില്‍നിന്ന് 5,74,250 രൂപ പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് ദേശീയപാതയില്‍ ഐക്കരപ്പടി കുറിയേടത്ത് പരിശോധന നടത്തിയ സംഘമാണ് പണം പിടികൂടിയത്.
കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരനായ അങ്കമാലി സ്വദേശിയില്‍നിന്നാണ് രേഖകളില്ലാത്ത പണം കണ്ടെടുത്ത്. തുക കൊണ്ടോട്ടി ട്രഷറിയിലേക്ക് മാറ്റി. ശശിധരന്‍ അരിഞ്ചീരിയുടെ നേതൃത്വത്തില്‍ കെ.പി പ്രശാന്ത്, പി.കെ ഫവാസ്, എന്‍. രാജേഷ്, കെ. മുഹമ്മദ് നിഹാല്‍, പി. ഹക്കിം എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.
കൃത്യമായ രേഖകള്‍ ഹാജരാക്കുന്ന പക്ഷം തുക ഉടമസ്ഥന് തിരികെ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
കൃത്യമായ രേഖകളില്ലാതെ 50,000 രൂപയിലധികം രൂപ കൈവശം വയ്ക്കാന്‍ പാടില്ലെന്ന ഇലക്ഷന്‍ കമ്മിഷന്റെ നിര്‍ദേശത്തിലാണ് പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."