സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കെ.എസ്.യു പ്രമേയം
തിരുവനന്തപുരം: സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് നെയ്യാറില്‍ നടക്കുന്ന കെ.എസ്.യു സംസ്ഥാന ക്യാംപില്‍ രാഷ്ട്രീയ പ്രമേയം. ജീര്‍ണതയുടെ അഴുകിയ വസ്ത്രം അഴിച്ചുവച്ചു പ്രതീക്ഷയുടെ പുത്തന്‍ വസ്ത്രം സി.പി.ഐ അണിയണമെന്നും ജീര്‍ണതയുടെ വസ്ത്രം അഴിച്ചുവയ്ക്കണെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. കെ.എസ്.യു ജനറല്‍ സെക്രട്ടറി നബീല്‍ കല്ലമ്പലമാണ് പ്രമേയം അവതരിപ്പിച്ചത്.
കേരള കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ എടുക്കരുതെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. എം.വി.ആറിനെ സ്വീകരിച്ച ജനാധിപത്യ മനസിന് അച്യൂതമേനോന്റെ പാര്‍ട്ടിയെയും സ്വീകരിക്കാന്‍ കഴിയും. അതേ സമയം കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എത്തിക്കാനാണ് നേതാക്കന്മാര് ശ്രമിക്കുന്നതെങ്കില്‍ അവരെ തെരുവില്‍ കൈയേറ്റം ചെയ്താലും ചരിത്രം അവരെ കുറ്റക്കാരായി വിശേഷിപ്പിക്കില്ലെന്നും പ്രമേയം പറയുന്നു.
കോണ്‍ഗ്രസിനെതിരെയും കടുത്ത വിമര്‍ശനമുണ്ട്. പ്രതിപക്ഷം എന്ന നിലക്ക് കോണ്‍ഗ്രസ് പരാജയപ്പെടുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."