മുന്നാർ: രക്ഷാപ്രവർത്തനത്തിനായി ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ പരിശീലനം ലഭിച്ച 50 അംഗ സംഘം; വ്യോമസേനയുടെ സഹായം അഭ്യർത്ഥിച്ചു-മുഖ്യമന്ത്രി.
ഇടുക്കി: ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ പരിശീലനം ലഭിച്ച 50 അംഗ സംഘവും എത്തുമെന്ന് മുഖ്യമന്ത്രി. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംഘം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
രാജമലയിലേക്ക് രക്ഷാ പ്രവർത്തനത്തിന് ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാൻ വ്യോമ സേനയുമായി ബന്ധപ്പെട്ടതായും മുഖ്യമന്ത്രി അറിയിക്കുന്നു. ആശ്യാനുസരണം ഉടൻ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
മൂന്നാർ രാജമല പെട്ടിമുടിയിൽ പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്. നാല് ലയങ്ങൾ മണ്ണിനടിയിലായി. ഒമ്പതുപേർ മരിച്ചതായി സൂചന. തൊഴിലാളികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. എൺപത് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നാല് പേരെ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."