സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കെ.എസ്.യു പ്രമേയം
കഠിനംകുളം: സംസ്ഥാനത്തെ സായി സെന്ററുകളുടെ വികസനത്തിന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. കാര്യവട്ടം ലക്ഷ്മിഭായി നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
21 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് എല്‍.എന്‍.സി.പി.ഇയില്‍ നടപ്പാക്കുന്നത്. ആണ്‍കുട്ടികളുടെ പുതിയ ഹോസ്റ്റലിനായി 8.6 കോടിയും ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ടിനായി 6.5 കോടിയുമാണ് മാറ്റിവച്ചിട്ടുള്ളത്. നീന്തല്‍ക്കുളം നവീകരണത്തിന് 1.8 കോടിയും, സ്പോര്‍ട്സ് സയന്‍സ് സെന്റര്‍ വികസനത്തിന് 1.46 കോടിയും, മള്‍ട്ടിപര്‍പ്പസ് ഹാള്‍ നവീകിരണത്തിന് 1.35 കോടിയും, ഭക്ഷണം കഴിക്കാനുള്ള ഹാളിന് 1 കോടിയും ചെലവഴിക്കും. എല്‍.എന്‍.സി.പി.ഇ വിദ്യാര്‍ഥികളുടെ ബിരുദദാനവും മന്ത്രി നിര്‍വഹിച്ചു. മന്ത്രി എ.സി.മൊയ്തീന് അധ്യക്ഷനായി. എ.സമ്പത്ത് എം.പി, ഒ.രാജഗോപാല്‍ എം.എല്‍.എ, ബി.അശോക്, ഉണ്ണികൃഷ്ണപണിക്കര്.കെ, ഡോ.ജി.കിഷോര്‍, ഡോ.അലക്സാണ്ഡ്ര മറിയ പിന്റോ, ഡോ.കെ.വി.കെ.റെഡ്ഡി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."