കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ അന്തര്‍സംസ്ഥാന ടെര്‍മിനല്‍ നിര്‍മാണം: അനുവദിച്ച 30 ലക്ഷം വകമാറ്റേണ്ടിവരുമെന്ന് എം.ബി രാജേഷ് എം.പി
പാലക്കാട്: കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ അന്തര്‍സംസ്ഥാന ടെര്‍മിനല്‍ നിര്‍മാണത്തിന് ബന്ധപ്പെട്ടവര്‍ അടിയന്തിരമായി പ്രതികരിച്ചില്ലെങ്കില്‍ അനുവദിച്ച 30 ലക്ഷം വകമാറ്റേണ്ടിവരുമെന്ന് എം.ബി. രാജേഷ് എം.പി വാര്‍ത്താസമ്മേളനത്തില്‍അറിയിച്ചു പൊളിച്ചിട്ട സ്റ്റാന്‍ഡില്‍ താല്കാലിക ആശ്വാസത്തിനാണ് പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിട നിര്‍മാണത്തിനായി തുക നീക്കിവെച്ചത്. ഇതിന് ഭരണാനുമതിയും ലഭിച്ചു. നിര്‍മാണം തുടങ്ങാനിരിക്കെ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത് കെ.എസ്.ആര്.ടി.സിയാണ്.
മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഉന്നയിക്കുന്നത്. തുടര്‍ന്ന് കോര്പ്പറേഷന് എം.ഡി: ടോമിന് ജെ. തച്ചങ്കരിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. വകുപ്പുമന്ത്രിയോട് സംസാരിച്ചപ്പോള്‍ യോഗം ചേര്‍ന്ന് പരാതിപരിഹരിച്ചിട്ടാവാം നിര്‍മാണമെന്നും എം.ഡി ബന്ധപ്പെടുമെന്നുമാണ് അറിയിച്ചത്. ഇതുവരെയും എം.ഡി ബന്ധപ്പെട്ടില്ല. ഇനിയും കാത്തിരുന്നാല്‍ തുക ലാപ്സാവും. കെ.എസ്.ആര്.ടി.സിയുടേത് അടിയന്തിര ആവശ്യമായി പരിഗണിച്ചാണ് തുക അനുവദിച്ചത്. പ്രീ ഫാബ്രിക്കേറ്റഡ് ആവുമ്പോള്‍ രണ്ടുമാസംകൊണ്ട് പൂര്‍ത്തിയാക്കാമെന്നാണ് കരുതിയത്. അവരുടെ അനുമതിയും തേടിയിരുന്നു. പണി തുടങ്ങാനിരിക്കെ വാക്കാലാണ് നിര്‍ദേശം വന്നത്. സഹകരിക്കാന്‍ തയ്യാറാണ്. കാത്തിരുന്ന് ഫണ്ട് ലാപ്സാക്കാന്‍ കഴിയില്ലെന്നും രാജേഷ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."