വക്കം ഷബീര്‍ വധം: സാക്ഷി വിസ്താരം പൂര്‍ത്തിയായി
തിരുവനന്തപുരം: നാടിനെ നടുക്കിയ വക്കം ഷബീര്‍ വധ കേസിനെറ നാല്‍പതു ദിവസം നീണ്ടു നിന്ന സാക്ഷി വിസ്താരം പൂര്‍ത്തിയായി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡജ് ഹരിപാലാണ് കേസ് പരിഗണിച്ചത്. കേസില്‍ സഹോദരങ്ങള്‍ അടക്കം ഏഴ് പ്രതികളാണ്. വക്കം സ്വദേശികളായ സതീഷ്, സന്തോഷ്, വിനായക് എന്ന ഉണ്ണിക്കുട്ടന്‍, കിരണ്‍കുമാര്‍ എന്ന വാവ ,രാജു എന്ന അപ്പി, നിതിന്‍ എന്ന മോനുക്കുട്ടന്‍, എന്നീ അഞ്ചു പ്രതികളാണ് വിചാരണ നേരിടുന്നത്.കേസിലെ ഏഴാം പ്രതി ഒളവിലാണ്.അഞ്ചാം പ്രതി രാജു എന്ന അപ്പി ജാമ്യം ലഭിച്ച ശേഷം ആത്മഹത്യ ചെയ്തു. കേസിലെ ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍ റിമാന്‍ഡിലാണ്. ആറാം പ്രതി നിതിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഈ പ്രതിക്ക് മാത്രമാണു കേസില്‍ ജാമ്യം ലഭിച്ചത്.2016 ജനുവരി 31ന് വൈകിട്ട് 5 മണിക്ക് തോപ്പില്‍ വിളാകം റെയില്‍വെ ഗേറ്റിനടുത്താണ് സംഭവം നടക്കുന്നത്. ആക്രമണത്തില്‍ മരണപ്പെട്ട ഷെബീറിനോടൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് ഉണ്ണികൃഷ്ണനും മാരകമായി പരുക്കേറ്റിരുന്നു. ഏഴംഗ സംഘം ഷെബീറിനെ പിടിച്ചിറക്കുകയും സമീപത്തെ കടയുടെ ചായ്പില്‍ നിന്നും കാറ്റാടി കഴ വലിച്ചൂരി തലയ്ക്കടിച്ചു വീഴത്തി അടിച്ചു കൊല്ലുകയായിരുന്നുവെന്നാണു പൊലിസ് കേസ്.വിസ്താരവേളയില്‍ 43 സാക്ഷികളെയും, 74 രേഖകളും കോടതി പരിഗണിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."