റേഷന്‍ കാര്‍ഡിനായുള്ള അപേക്ഷകര്‍ക്ക്്് സപ്ലൈ ഓഫിസുകളില്‍ ദുരിതം മാത്രം
പാലക്കാട്: പുതിയ റേഷന്‍ കാര്‍ഡിനായുള്ള അപേക്ഷയുമായി താലൂക്ക് സപ്ലൈ ഓഫിസുകളിലെത്തുന്നവര്‍ക്ക് ദുരിതം മാത്രം. സപ്ലൈ ഓഫീസുകളിലെ ഉദ്യോഗസ്ഥരും ഓഫിസിനു പുറത്ത് അപേക്ഷ എഴുതി കൊടുക്കാനിരിക്കുന്നവരുമുള്ള ഒത്തുകളിയാണ് ഇവിടെയെത്തുന്നവരെ വട്ടം കറക്കുന്നതെന്നാണ് ആരോപണമുയരുന്നത്.
അപേക്ഷകരുടെ കയ്യിലുള്ള പൂരിപ്പിച്ച ഫോമുകള്‍ സമര്‍പിച്ചാലും ഇത് പറ്റില്ലെന്നു പറഞ്ഞ് പുതിയ ഫോം വാങ്ങി പൂരിപ്പിക്കാനാനാണ് ഇവിടെയെത്തുന്നവരോട് ഉദ്യോഗസ്ഥരുടെ കല്‍പ്പന. എന്നാല്‍ കേവലം ഒരു രൂപ വരുന്ന ഫോട്ടോസ്റ്റാറ്റ് കോപ്പിക്കാണ് 20-30 രൂപയും എഴുതിക്കൊടുക്കുന്നതിന് 50-100 രൂപയുമാണ് ഇവര്‍ ഓരോരുത്തരില്‍ നിന്നും ഈടാക്കുന്നത്.
കഴിഞ്ഞ ദിവസം റേഷന്‍ കാര്‍ഡില്‍ മകളുടെ പേര് നീക്കം ചെയ്യുന്നതിനായി അപേക്ഷ സമര്‍പിച്ച കല്‍മണ്ഡപം സ്വദേശിയായ ഹംസ ചെമ്മാനമാണ് സപ്ലൈ ഓഫിസിലെ ഒത്തുകളി പുറത്തുകൊണ്ടുവന്നത്.
റേഷന്‍ കാര്‍ഡിനായുള്ള അപേക്ഷയുടെ മാതൃക പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം ഓഫിസില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഫോറം ലഭിക്കാത്തവര്‍ ഇത് ഓഫിസില്‍ നിന്നും തന്നെ സൗജന്യമായോ കുറഞ്ഞ നിരക്ക് വാങ്ങിയോ നല്‍കണമെന്നുമാണ് ആവശ്യങ്ങളുയരുന്നത്.
മണിക്കൂറുകളോളം ക്യൂ നിന്ന ശേഷം അപേക്ഷ സമര്‍പ്പിക്കുന്നവരോട് ഉദ്യോഗസ്ഥരുടെ മറുപടി തികച്ചും അപേകഷകരെ കുഴക്കുകയാണ്. മാത്രമല്ല പുതിയ ഫോം പൂരിപ്പിച്ച നല്‍കുമ്പോഴേക്കും സമയം കഴിയുന്നു മാത്രമല്ല ഇതിനായി പിന്നീട് വരേണ്ട ഗതികേടുമാണ്. റേഷന്‍ കാര്‍ഡിനായുള്ള അപേക്ഷ സംബന്ധിച്ച പരാതികള്‍ക്ക് അടിയന്തിര നടപടികളുണ്ടാകുമെന്നും സര്‍ക്കാര്‍ ഉത്തരവുകളൊക്കെ കാറ്റില്‍പ്പറക്കുകയാണ്. നേരത്തെ പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷ നല്‍കിയവര്‍ക്കുപോലും വീണ്ടും അപേക്ഷ നല്‍കേണ്ട ഗതികേടിലാണ്.
റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതിയുമായി അപേക്ഷകര്‍ ഉദ്യോഗസ്ഥരെ സമര്‍പ്പിച്ചാലും പലപ്പോഴും നടപടികള്‍ കൈകൊള്ളുന്ന സ്ഥിതിയാണ്. പുതിയ റേഷന്‍ കാര്‍ഡിനും റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവരുമെന്നല്ല റേഷന്‍ കാര്‍ഡും സംബന്ധിച്ച മറ്റിതര വിഷയങ്ങളുമായി താലൂക്ക ജില്ലയിലെ വിവിധ സപ്ലൈ ഓഫിസുകളിലും ക്യാമ്പുകളിലുമെത്തുന്നവര്‍ക്ക് ആവശ്യമായ രേഖകളുണ്ടായിട്ടും ഉദ്യോഗസ്ഥരും ഓഫിസിനെ ചുറ്റിപ്പറ്റുന്നവരും തമ്മിലുള്ള ഒത്തുകളിയില്‍ ദുരിതത്തിലായിരിക്കുന്നത് നിരവധി സാധാരണക്കാരാകുമ്പോള്‍ നടപടിയെടുക്കേണ്ടവര്‍ മൗനം പാലിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."