എറണാകുളത്ത് ശക്തമായ മഴ തുടരുന്നു: മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദേശം
എറണാകുളം: ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ കലക്ടര്‍ എസ്. സുഹാസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.തീരപ്രദേശങ്ങളിലും കോതമംഗലം,ആലുവ,പറവൂര്‍ എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഭൂതത്താന്‍ അണക്കെട്ടിലെ എല്ലാ ഷട്ടറുകളും തുറന്നതേടെ പെരിയാറിന്റെ തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
ജില്ലയിലെ 11 ക്യാംപുകളിലായി 380 ആളുകളെ മാറ്റിപാര്‍പ്പിച്ചു. മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. കടല്‍കയറാന്‍ സാധ്യതയുള്ള ചെല്ലാനത്തും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴ ജില്ലയുടെ വിവിധ മേഖലകളില്‍ ഇപ്പോഴും തുടരുകയാണ്. കിഴക്കന്‍ മേഖലകളില്‍ സ്ഥിതി രൂക്ഷമാണ്. ജലനിരപ്പ് ഉയര്ന്നതതിനെ തുടര്‍ന്ന് കോതമംഗലം ബ്ലാവന കടവ് അടച്ചു. മണികണ്ഠന് ചാല് ചപ്പാത്ത് മുങ്ങിയതോടെ അഞ്ച് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു.നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പെരിയാറിന്റെ തീരപ്രദേശങ്ങളായ ഏലൂര്‍, മുപ്പത്തടം,കടുങ്ങല്ലൂര്‍,കുറ്റിക്കാട്ടൂര്‍ മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. ആലുവ ശിവക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളമുയര്‍ന്നു.
https://www.facebook.com/dcekm/videos/2655602297986595/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."