HOME
DETAILS

സര്‍വീസ് വയര്‍ കുരുങ്ങി ബാലന്‍ മരിച്ച സംഭവം

  
backup
April 29 2017 | 19:04 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf



കൊല്ലം: വൈദ്യുതി ബോര്‍ഡിന്റെ സര്‍വിസ് വയര്‍ ഉയര്‍ത്തി കെട്ടുന്നതിനിടയില്‍ കെ.എസ്.ആര്‍.റ്റി.സി ബസില്‍ വയര്‍ കുരുങ്ങി ബാലന്‍ റോഡിലേക്ക് തെറിച്ചു വീണുമരിച്ച സംഭവത്തില്‍ കുടുംബത്തിന് പരമാവധി ധനസഹായം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനംഗം കെ മോഹന്‍കുമാര്‍ ഉത്തരവിട്ടു. 2016 ജനുവരി 30നായിരുന്നു സംഭവം. കൊല്ലം പട്ടാഴി പനയനത്ത് ഓമനകുട്ടന്‍ ആചാരിയുടെ മകന്‍ ഗോകുലാണ് മരിച്ചത്. സര്‍വീസ് വയര്‍ അയഞ്ഞുകിടക്കുന്ന വിവരം വൈദ്യുതി ബോര്‍ഡിനെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് സമീപത്തെ ഭിന്നശേഷിക്കാരന്‍ കമുകിന് മുകളില്‍ക്കയറി വയര്‍ കെട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഈസമയത്ത് അതുവഴി വന്ന ബസില്‍ വയര്‍ കുരുങ്ങുകയായിരുന്നു. വയര്‍ കെട്ടുന്നത് കണ്ടുകൊണ്ടു നിന്ന ബാലന്‍ വയറില്‍ കുരുങ്ങി റോഡിലേക്ക് വീണ് തല്‍ക്ഷണം മരിച്ചു. എന്നാല്‍ ബസ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു ഇതുസംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി കമ്മിഷന് വിശദീകരണം നല്‍കിയത്. എന്നാല്‍ അപകടമുണ്ടായ വിവരം അറിഞ്ഞിട്ടും ഡ്രൈവര്‍ അശ്രദ്ധമായി ബസ് നിര്‍ത്താതെ ഓടിച്ച് പോയതായും പരാതിക്കാരന്‍ അറിയിച്ചു. കൊല്ലം ജില്ലാ കലക്ടറും പത്തനാപുരം തഹസില്‍ദാറും ഇക്കാര്യം സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്.
5000 രൂപ മാത്രമാണ് കുടുംബത്തിന് ധനസഹായം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ശുപാര്‍ശ ചെയ്ത് 2016 മാര്‍ച്ച് 10ന് പത്തനാപുരം തഹസില്‍ദാര്‍ കൊല്ലം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയെടുത്തിട്ടില്ല. നിര്‍ദ്ദന കുടുംബത്തിന് പരമാവധി സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വാങ്ങി നല്‍കാന്‍ കൊല്ലം ജില്ലാ കലക്ടറെ കമ്മിഷന്‍ ചുമതലപ്പെടുത്തി. കെ.എസ്.ആര്‍.ടി.സിയും വൈദ്യുതിബോര്‍ഡും അപകടത്തില്‍ നിന്നും കൈ കഴുകരുതെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. ഇവര്‍ക്ക് ഗോകുലിന്റെ മരണത്തില്‍ നിഷേധിക്കാനാവാത്ത പങ്കുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു. ഉത്തരവ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി പ്രൈവറ്റ് സെക്രട്ടറിക്കും അയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago