റേഷന്‍കാര്‍ഡ് വിതരണം ചെയ്യാത്തത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന്
കൊല്ലം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാത്തതുമൂലം സാധാരണക്കാര്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭവിക്കുകയാണന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രതിനിധി സമ്മേളനം കുറ്റപ്പെടുത്തി. എ.പി.എല്‍, ബി.പി.എല്‍ വിഭജനം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ബി.പി.എല്‍കാരുടെ കാര്‍ഡ് സര്‍ക്കാര്‍ തിരികെ വാങ്ങിയിട്ട് നാളുകളേറെയായി. റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് എടുത്താണ് ബി.പി.എല്‍ കാര്‍ ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും റേഷന്‍കാര്‍ഡ് സമര്‍പ്പിക്കാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടി ഇഴഞ്ഞു നീങ്ങുന്നതുമൂലം നിരവധി സാധാരണക്കാര്‍ക്ക് പുതുതായി റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനോ കാര്‍ഡില്‍ പേരുചേര്‍ക്കുന്നതിനോ കഴിയുന്നില്ല. അര്‍ഹരായവര്‍ക്കുള്ള റേഷന്‍ വിതരണം കാര്യക്ഷമമായി നടക്കുന്നില്ലന്നും പ്രതിനിധി സമ്മേളനം ആരോപിച്ചു. അടിയന്തിരമായി എ.പി.എല്‍, ബി.പി.എല്‍ വിഭജനം പൂര്‍ത്തിയാക്കി, റേഷന്‍കാര്‍ഡ് വിതരണം നടത്തണമെന്ന് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ഭാരവാഹികളായി വിഷ്ണു സുനില്‍ പന്തളം (ചെയര്മാന്), ഒ.ബി.രാജേഷ് (ജനറല്‍ സെക്രട്ടറി), മംഗലത്ത് വിനു, പ്രമോദ് വടകര (വൈസ് ചെയര്മാന്മാര്) ജോബിന് ജോര്‍ജ്, അന്‍സാരി കോട്ടയം, റെജി പൊലിക്കോട്, മനോജ് കാട്ടാക്കട, ഷാ കറുത്തേടം (സെക്രട്ടറിമാര്‍), ശ്രീജിത്ത് വാര്യര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."