HOME
DETAILS

കടല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ അടിയന്തര ഇടപെടല്‍: മുഖ്യമന്ത്രിക്ക് കത്തയച്ചു

  
backup
July 18 2018 | 04:07 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5

 


തൃശൂര്‍: കടല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്് സി.എ മുഹമ്മദ് റഷീദ് കത്തയച്ചു.
ശക്തമായ കടലാക്രമണം നിമിത്തം തൃശൂര്‍ ജില്ലയിലെ പതിനഞ്ച് ഗ്രാമങ്ങളിലെ മത്സ്യ തൊഴിലാളികളുള്‍പ്പെടെ ആയിരങ്ങള്‍ ദുരിതം പേറുകയാണ്.
ഇവര്‍ക്കഭയമകേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതായി കഴിഞ്ഞ ദിവസങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി.
ട്രോളിങ് നിയന്ത്രണത്തിലൂടെ പട്ടിണിയിലായ കടലോര ഗ്രാമ നിവാസികള്‍ക്ക് കടലാക്രമണം വന്‍ ദുരിതമാണ് സമ്മാനിച്ചത്.
തീര മേഖലയിലെ ജനങ്ങള്‍ക്ക് പ്രളയകാലത്ത് ജീവിക്കുവാനുള്ള ഭൗതിക സൗകര്യങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തുക. കടലാക്രമണ ഭീതിയില്ലാതെ കടലിന്റെ മക്കള്‍ക്ക് ജീവിക്കാനുതകുന്ന പദ്ധതികള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുക കടലാക്രമണവും രൂക്ഷമായ കാല വര്‍ഷവും മൂലം കിടപ്പാടങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കാലതാമസം കൂടാതെ പൂര്‍ണ്ണമായും ഗവണ്‍മന്റ് ചിലവില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുക, തീരദേശത്തെ തകര്‍ന്നടിഞ്ഞ റോഡുകള്‍ പുനര്‍ നിര്‍മിക്കുക തുടങ്ങിയ വിവിധ വശ്യങ്ങള്‍ ഉന്നയിച്ചാണ് കത്തയച്ചത്.
കടല്‍ക്ഷോഭ പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതിലും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഭരണകൂടം പരാജയപ്പെട്ടുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വകാര്യ വ്യക്തികളുടേതുള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങള്‍ക്ക് കടലോര മേഖലയില്‍ മത്സരിച്ച് പങ്കെടുക്കുന്ന ജില്ലയിലെ മൂന്ന് മന്ത്രിമാരില്‍ ഒരാള്‍ പോലും കടല്‍ ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കാതിരുന്നത് ദുരിതബാധിതരോടുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നതായും ഇത് അധികാരത്തിലേറാന്‍ സഹായിച്ച കടലിന്റെ മക്കളോടുള്ള അവഹേളനമാണെന്നും മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.
കടലാക്രമണ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മന്റ് സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം പാലിക്കുന്നതുമൂലം ജില്ലയിലെ തീര മേഖലയിലെ പതിനഞ്ച് ഗ്രാമങ്ങളിലെ ആയിരങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  2 months ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago
No Image

സൈബര്‍ ആക്രമണം: അര്‍ജുന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കി

Kerala
  •  2 months ago
No Image

നടന്‍ മോഹന്‍രാജ് അന്തരിച്ചു

Kerala
  •  2 months ago
No Image

കാപ്പാ പ്രതിക്കൊപ്പം മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago