HOME
DETAILS

യോഗി ആദിത്യനാഥ് നടത്തിയത് സത്യപ്രതിജ്ഞാലംഘനം: മാപ്പ് പറയണമെന്ന് സമാജ്‌വാദി പാര്‍ട്ടി

  
backup
August 07 2020 | 13:08 PM

samajvat-party-statement-against-yogi-aditya-nath

ലഖ്‌നൗ: അയോധ്യയില്‍ മുസ്‌ലിം പള്ളി ഉദ്ഘാടനത്തിന് ക്ഷണിച്ചാല്‍ സംബന്ധിക്കില്ലെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സമാജ്‌വാദി പാര്‍ട്ടി.യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും എസ്പി വക്താവ് പവന്‍ പാണ്ഡെ പറഞ്ഞു.

''അദ്ദേഹം സംസ്ഥാനത്തിന്റെയാകെ മുഖ്യമന്ത്രിയാണ്. അല്ലാതെ ഹിന്ദുക്കളുടേത് മാത്രമല്ല. സംസ്ഥാനത്തെ ഹിന്ദു, മുസ്‌ലിം ജനസംഖ്യ എത്രയോ ആവട്ടെ അദ്ദേഹം എല്ലാവരുടെയും മുഖ്യമന്ത്രിയാവണം. എന്നാല്‍ അന്തസ്സില്ലാത്ത വാക്കുകളാണ് മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായത്. അദ്ദേഹം ജനങ്ങളോട് മാപ്പ് ചോദിക്കണം'' പവന്‍ പാണ്ഡെ പറഞ്ഞു.

അതേസമയം പള്ളി സംബന്ധിച്ച യോഗിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് ലാലന്‍ കുമാര്‍ പറഞ്ഞത്. ശ്രീരാമന്‍ എല്ലാവരുടേതുമാണ്. എന്നാല്‍ തങ്ങളുടേത് മാത്രമാണെന്ന് കാണിക്കാനാണ് ബിജെപിയുടെ ശ്രമം. വ്യാജ ഹിന്ദുത്വ രാഷ്ട്രീയമാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നതെന്നും ലാലന്‍ കുമാര്‍ വിമര്‍ശിച്ചു.

'മുഖ്യമന്ത്രിയെന്ന നിലയില്‍, എനിക്ക് ഒരു മതത്തോടും സമുദായത്തോടും പ്രശ്‌നമില്ല. പക്ഷേ, ഒരു യോഗി (ഹിന്ദു) എന്ന നിലയില്‍ ക്ഷണിക്കപ്പെട്ടാലും പള്ളിയുടെ ഉദ്ഘാടനത്തില്‍ സംബന്ധിക്കാനാവില്ല' യോഗി ആദിത്യനാഥ് പറഞ്ഞു.

അയോധ്യയില്‍ ബാബരി മസ്ജിദിന് പകരമായി സുപ്രീംകോടതി അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന മുസ്‌ലിം പള്ളിയുടെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് യോഗി ആദിത്യനാഥ് നല്‍കിയ മറുപടിയാണ് വിവാദമായത്.

'ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ ഒരു മതവുമായും തനിക്ക് പ്രശ്‌നമില്ല. തലയില്‍ തൊപ്പികള്‍ ധരിച്ച് റോസയിലും ഇഫ്താറിലും പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കള്‍ മതേതരാണെന്ന് നടിക്കുകയാണ്. അത് മതേതരമല്ല, പൊതുജനങ്ങള്‍ അത് മനസിലാക്കുന്നു. ഒരു യോഗി ആയതിനാല്‍ ഞാന്‍ പോകില്ല. ഒരു ഹിന്ദുവെന്ന നിലയില്‍ എന്റെ ആരാധനാ രീതി അനുസരിച്ച് ജീവിക്കാന്‍ എനിക്ക് അവകാശമുണ്ട്'.

പള്ളിയുടെ നിര്‍മ്മാണത്തിന്റെ ഒരു ഭാഗമല്ലെന്ന് ആദിത്യനാഥ് പറഞ്ഞു. അതുകൊണ്ട് ആരും തന്നെ വിളിക്കില്ല. എനിക്ക് പോകാന്‍ ആഗ്രഹമില്ല. അത്തരമൊരു ക്ഷണം ലഭിക്കില്ലെന്ന് അറിയാമെന്നും യോഗി പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വെള്ളി ശില സ്ഥാപിച്ചത്. ചടങ്ങില്‍ മോദി ഉള്‍പ്പെടെ 175 പേര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  32 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago