ഡ്രൈവിങ് നിലവാരം മെച്ചപ്പെടുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ്
ഈരാറ്റുപേട്ട: മോട്ടോര്‍ വാഹന വകുപ്പ് കാലോചിതമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നു.ഇതിന്റെ ഭാഗമായി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ക്ക് പരിശീലനം നല്‍കി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തിരുമാനിച്ചു. കൃത്യമായി പരിശീലനവും യോഗ്യതയും ഇല്ലാത്ത ഡൈവിങ് സ്‌കൂള്‍ അധ്യാപകരെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഡ്രൈവിങ് സ്‌കൂളുകളെ കുറിച്ചും അധ്യാപകരെ കുറിച്ചും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള യു.എന്‍ ആക്ഷന്‍ പ്ലാനിന്റ് ഭാഗമായി പരിശീലന പദ്ധതി നടപ്പാക്കാനാണ് നിര്‍ദേശം.
ഡ്രൈവിങിന്റെ നിലവാരം ഉയര്‍ത്തുക, ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രകര്‍ക്ക് കൃത്യമായ യോഗ്യതകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക, ഇവരെ റോഡ് സുരക്ഷയുടെ പ്രചാരകരാക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിശീലന പദ്ധതിനടപ്പാക്കുന്നത്. പരിശീലനത്തിന് വരുന്നവരെ കൗണ്‍സില്‍ ചെയ്യുക വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രണവും ബാലന്‍സും സംബന്ധച്ച് കൃതൃമായി വിശദീകരിക്കുക, റോഡ് സുരക്ഷ നിര്‍ദേശങ്ങള്‍ പഠിപ്പിക്കുക, ഡ്രൈവറുടെ മാനസിക നില എന്നിങ്ങനെ നാല് ഘട്ടങ്ങളിലുള്ള സിലബസാണ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കൂടാതെ ഡ്രൈവിങ് പരിശിലകരുടെ യോഗ്യത കര്‍ശനമാക്കും. പരിശീലനം നല്‍കുന്നവര്‍ക്ക് ഓട്ടോ മൊബൈലിലോ മെക്കാനിക്കലിലോ ഐ.ടി.ഐയോ ഡിപ്ലമായോ വേണം എന്നും വാഹനം ഓടിച്ച് അഞ്ച് വര്‍ഷം എങ്കിലും പരിചയം വേണം എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."