വിഷുദിനത്തിലും വിശ്രമമില്ല; പ്രചാരണരംഗത്ത് മുന്നേറി സ്ഥാനാര്‍ഥികള്‍
കാസര്‍കോട്: വിഷുദിനത്തിലും മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ഥികളും പ്രചാരണരംഗത്ത് സജീവമായി. യു.ഡി.എഫ് സ്ഥാനാര്‍ഥിയും എന്‍.ഡി.എ സ്ഥാനാര്‍ഥിയും ക്ഷേത്രത്തിലെത്തി കണി കണ്ടുകൊണ്ടാണ് വിഷുദിനത്തെ പ്രചാരണത്തിന് തുടക്കമിട്ടത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിഷുദിനം ആരംഭിച്ചത് കെ.എന്‍ ശംഭുനമ്പൂതിരിയെ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ചുകൊണ്ടാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാവിലെ 5.30ന് മധൂര്‍ സിദ്ധിവിനായക മദനദന്തേശ്വര ക്ഷേത്രത്തില്‍ കണി കണ്ടുകൊണ്ടാണ് വിഷുദിനത്തെ വരവേറ്റത്. തുടര്‍ന്ന് പ്രചാരണത്തിന്്. മധൂര്‍ ക്ഷേത്രത്തില്‍നിന്ന് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് സന്ദര്‍ശിച്ച് വിദ്യാര്‍ഥികളോടും ജീവനക്കാരോടും മറ്റും വോട്ടഭ്യര്‍ഥിച്ചു. ശേഷം കാസര്‍കോട് നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. ബേവിഞ്ചയിലെ യു.ഡി.എഫ് പ്രവര്‍ത്തകന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. മൊഗ്രാല്‍ പുത്തൂരിലെ പരിപാടിയോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിഷുദിനത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു.
നീലേശ്വരം എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനത്തില്‍ വോട്ട് അഭ്യര്‍ഥനയോടെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇന്നലെ പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ ആദ്യ സ്വീകരണ കേന്ദ്രമായ മധൂര്‍ പഞ്ചായത്തിലെ കൊല്ലങ്കാനയില്‍ എത്തി. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍ പ്രചാരണം ഉദ്ഘാടനം ചെയ്തു.
ഉണ്ണിത്താന്‍ മലയാളത്തില്‍ പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ കന്നടയില്‍ വോട്ട് അഭ്യര്‍ഥിക്കണമെന്ന് സദസില്‍നിന്ന് ആവശ്യമുയര്‍ന്നു. ഇതേ തുടര്‍ന്ന് കന്നഡയില്‍ വോട്ട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കുഞ്ചാര്‍, അറന്തോട്,പടഌ പള്ളം ജങ്ഷന്‍, ഉളിയത്തടുക്ക, ഹിദായത്ത് നഗര്‍, ചെട്ടുംകുഴി, പാറക്കെട്ട്
മീപ്പുഗിരി (ചൂരി ജങ്ഷന്‍) എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മധൂര്‍ പഞ്ചായത്തിലെ പര്യടനം പൂര്‍ത്തിയാക്കി.
പിന്നീട് കാസര്‍കോട് നഗരസഭാ പരിധിയിലെ അടുക്കത്ത്ബയലിലെത്തി ചൂരിയില്‍ റിയാസ് മുസ്‌ലിയാര്‍ കൊല്ലപ്പെട്ട മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് സന്ദര്‍ശിച്ചു. കസബ കടപ്പുറം, ചേരങ്കൈകടപ്പുറം , ഫിര്‍ദൗസ് നഗര്‍, നെല്ലിക്കുന്ന്, നുള്ളിപ്പാടി, അണങ്കൂര്‍, ചാലക്കുന്ന്, ചാല, ബദിര, കൊല്ലമ്പാടി, പച്ചക്കാട്, മാര്‍ക്കറ്റ്, തായലങ്ങാടി, തെരുവത്ത്, ബാങ്കോട്, കെ.കെ.പുറം, കടവത്ത്, പടിഞ്ഞാര്‍, കണ്ടത്തില്‍, നുസ്രത്ത് നഗര്‍ പ്രദേശങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ദീനാര്‍ നഗറില്‍ സമാപിച്ചു. എന്‍.എ നെല്ലിക്കുന്ന്, കെ. നീലകണ്ഠന്‍, എ.എം കടവത്ത്, കരുണ്‍ താപ്പ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, രാജീവന്‍ നമ്പ്യാര്‍, നോയല്‍ ടോമിന്‍ ജോസഫ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്‍ പട്ടേന കിഴക്കില്ലം നീലമന ഇല്ലത്ത് കെ.എന്‍ ശംഭുനമ്പൂതിരിയെയും കുടുംബത്തെയും സന്ദര്‍ശിച്ചുകൊണ്ടാണ് വിഷുദിനത്തിലെ പ്രചാരണ പരിപാടികള്‍ തുടങ്ങിയത്.
സ്ഥാനാര്‍ഥിയെ വീട്ടുകാര്‍ ഉണ്ണിയപ്പം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് പഴയങ്ങാടി ചൂട്ടാട് ബീച്ചിലെത്തി വോട്ടര്‍മാരെ കണ്ടു. യുവശക്തി ചൂട്ടപ്പറമ്പ് സംഘടിപ്പിച്ച വിഷുദിനാഘോഷ പരിപാടിയില്‍ സതീഷ് ചന്ദ്രന്‍ പങ്കെടുത്തു. നാടക കലാകാരി രജിതാ മധുവിനെ ആദരിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. രാത്രി വൈകുംവരെ വീടുകള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ചു.
ഇന്നലെ മഞ്ചേശ്വരം മണ്ഡലത്തില്‍പര്യടനം നടത്തി. പൊയ്യത്തുബയലില്‍നിന്നാണ് സന്ദര്‍ശനം തുടങ്ങിയത്. മലയോര ഹൈവേ തുടങ്ങുന്ന കര്‍ണാടക അതിര്‍ത്തിയിലെ നന്ദാരപദവ്, ബോട്ടോടി, മീഞ്ച ബട്ട്യപദവ്, മിയാപദവ്, കൊമ്മംഗള, അട്ടഗോളി, പൈവളിഗെ, ബേക്കൂര്‍, കുബനൂര്‍, ബഡാജെ പാപ്പില, ദുര്‍ഗിപള്ള, അംഗടിപദവ് എന്നിവിടങ്ങളിലെ വീടുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഉപ്പളയില്‍ നടന്ന ഇടതുയുവജന സംഘടനകളുടെ 'യങ് ഇന്ത്യ വാക്‌സി'ല്‍ സംബന്ധിച്ചു. തുടര്‍ന്ന് കളത്തൂര്‍, കുണ്ടങ്കരടുക്ക, പി കെ നഗര്‍, മൊഗ്രാല്‍ എന്നിവിടങ്ങളില്‍ കുടുംബയോഗങ്ങളില്‍ സംബന്ധിച്ചു.
എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രിക്ക് വിഷുദിനത്തില്‍ പര്യടനമുണ്ടായിരുന്നില്ല. പ്രധാനവ്യക്തികളെ നേരില്‍കണ്ടും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചുമായിരുന്നു അദ്ദേഹത്തിന്റെ വിഷുദിനം. രാവിലെ മധൂര്‍ സിദ്ധിവിനായക മദനദന്തേശ്വര വിനായക ക്ഷേത്രത്തില്‍ കണികണ്ടു. ഉച്ചയോടെ വിദ്യാനഗറിലെ പ്രമുഖ വ്യക്തികളെ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. ഏച്ചിക്കാനം കോളനിയിലെ ഊരുകൂട്ടം മൂപ്പന്‍ വി. കുഞ്ഞിക്കണ്ണന്റെ വീട്ടിലാണ് സ്ഥാനാര്‍ഥി കുടുംബസമേതമെത്തി ഭക്ഷണം കഴിച്ചത്.
വൈകിട്ട് ബേക്കല്‍ പള്ളിക്കര ബീച്ചിലെത്തി വോട്ടഭ്യര്‍ഥിച്ചു. ഇന്നലെ ജന്മനാടായ കുണ്ടാറിലും കാസര്‍കോട് നിയോജക മണ്ഡലത്തിലുമാണ് പര്യടനം നടത്തിയത്.
രാവിലെ കിന്നിങ്കാറില്‍ നിന്നാരംഭിച്ച പര്യടനം ബി.ജെ.പി ദേശീയ സമിതി അംഗം എം. സഞ്ചീവ ഷെട്ടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഗാഡി ഗുഡെ, മിഞ്ചിപ്പദവ്, കര്‍മ്മം തോടി, കോളിയടുക്കം, ബാലടുക്കം, കെ.കെ പുറം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പാടി രാജ്പാലസും സന്ദര്‍ശിച്ച് കാസര്‍കോട് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങിലും കയറി വോട്ട ് ചോദിച്ചു. വൈകുന്നേരം കാസര്‍കോട് എം.ജി റോഡില്‍ കേന്ദ്രനമന്ത്രി ഥാവര്‍ ചന്ദ് ഗെലോട്ടിന്റെ പൊതുപരിപാടിയിലും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."