ഇരിക്കൂറില്‍ പര്യടനം പൂര്‍ത്തിയാക്കി സുധാകരന്‍; കുടുംബയോഗങ്ങളില്‍ ശ്രീമതി
കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ ഇന്നലെ ഇരിക്കൂര്‍ മണ്ഡലത്തിലെ ആലക്കോട് മേഖലയില്‍ പര്യടനം നടത്തിയപ്പോള്‍ കുടുംബയോഗങ്ങളില്‍ നിറഞ്ഞു നിന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതി പ്രചാരണത്തിനിറങ്ങിയത്.
രാവിലെ ഒന്‍പതിന് അരിവിളഞ്ഞ പൊയില്‍ നിന്നും കെ.സി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉദയഗിരി, കാര്‍ത്തികപുരം, മണക്കടവ്, നെടുവോട്, മൂന്നാംകുന്ന്, രയരോം, തേര്‍ത്തല്ലി, സൗത്ത് പെരിങ്ങാല, നെല്ലിപ്പാറ, ആലക്കോട്, ഒറ്റത്തൈ, നെല്ലിക്കുന്ന്, പാത്തന്‍പാറ, ആശാന്‍കവല, വെള്ളാട് തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കരുവഞ്ചാലില്‍ സമാപിച്ചു. വൈകിട്ട് യൂത്ത്‌ലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്തില്‍ കണ്ണൂര്‍ മുതല്‍ കണ്ണൂര്‍ സിറ്റി വരെ നടത്തിയ റോഡ്‌ഷോയിലും അദ്ദേഹം പങ്കെടുത്തു.
പി.കെ ശ്രീമതി പൊതുപര്യടനത്തിന് ശേഷം കുടുംബയോഗങ്ങളിലും റോഡ് ഷോയിലും പങ്കെടുത്ത് വോട്ടഭ്യര്‍ഥന തുടങ്ങി. ഇന്നലെ ഇരിക്കൂര്‍ മണ്ഡലത്തില്‍ കുടുംബയോഗങ്ങളിലും റോഡ് ഷോയിലുമാണ് പങ്കെടുത്തത്. രാവിലെ എട്ടിന് മുയിപ്രയിലായിരുന്നു തുടക്കം. തുടര്‍ന്ന് വെമ്പുവ തെരേസ ഭവന്‍, പൊട്ടന്‍പ്ലാവ്, ഉത്തൂര്‍ കണ്ണാടിപ്പാറ, താറ്റയാട്ട്, പാറ്റാക്കളം, ഫര്‍ലാങ്കര, മാവുംതട്ട്, മുതുശേരി, പെരുവട്ടം വട്ട്യറ എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. തുടര്‍ന്ന് ആലക്കോട് നിന്ന് ശ്രീകണ്ഠപുരത്തേക്ക് റോഡ്‌ഷോ. വൈകിട്ട് മൊയാലംതട്ട്, കൊയ്യം, മണക്കാട്, കുണ്ടുലാട്, മൊളൂര്‍, മാണിപ്പാറ, വയത്തൂര്‍, കലാങ്കി, വട്ട്യാംതോട്, തൊട്ടില്‍പ്പാലം എന്നിവിടങ്ങളിലും സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."